ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അതികായരായിരുന്നു ഇന്ത്യ. മറ്റാര്‍ക്കും തൊടാനാവാത്ത വിധം പോയിന്റ് പട്ടികയില്‍ മികച്ച മേധാവിത്വം പുലര്‍ത്തിയാണ് ഇന്ത്യ കിവികളെ ടെസ്റ്റ് പരമ്പരക്ക് വിരുന്നൂട്ടിയത്. ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന ചര്‍ച്ചയിലായിരുന്നു ആരാധകര്‍. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പര അവസാനിച്ചപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു.
മൂന്ന് മത്സരങ്ങളും ജയിച്ച ന്യൂസിലാന്‍ഡ് ഇന്ത്യയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ആസ്‌ത്രേലിയക്ക് താഴെ രണ്ടാമതായിരിക്കുകയാണ് ഇന്ത്യ. ആസ്‌ത്രേലിയക്ക് 62.50 വിജയശതമാനവും ഇന്ത്യക്ക് 58.33 വിജയശതമാനവുമാണുള്ളത്. 55.56 വിജയശതമാനമുള്ള ശ്രീലങ്കയാണ് മൂന്നാമത്.
ഇന്ത്യക്ക് ഇനി ഫൈനലിലെത്താനുള്ള വഴി എങ്ങനെ?
ആസ്‌ത്രേലിയക്കെതിരായ അഞ്ചുമത്സര ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ഇതില്‍ നാല് മത്സരങ്ങളിലെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് മറ്റു ടീമുകളെ ആശ്രയിക്കാതെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാനാവും. ഇതിന് സാധിച്ചില്ലെങ്കില്‍ മറ്റു ടീമുകളുടെ പരമ്പരകളെ ആശ്രയിച്ചാവും ഇന്ത്യയുടെ ഫൈനല്‍ സാധ്യത.
പ്രത്യേകിച്ച് ആസ്‌ത്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ശ്രീലങ്കയുടെ പരമ്പരകളാണ് ഇന്ത്യയുടെ ഫൈനല്‍ സാധ്യതകളെ നേരിട്ട് ബാധിക്കുക.
നിലവിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടിക
(ടീം, വിജയ ശതമാനം)
Autsralia (62.5)
India ( 58.33)
Sri Lanka ( 55.56)
New Zealand ( 54.54)
South Africa ( 54.16)
England (40.79)
Pakistan ( 33.33)
Bangladesh (27.5)
West Indies (18.52)