ജര്‍മന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഇല്‍കായ് ഗുണ്ടോകന്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിനായി 82 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 19 ഗോളുകളും നേടിയിട്ടുണ്ട്. രാജ്യാന്തര ഫുട്‌ബോളിലെ വിരമിക്കല്‍ പ്രഖ്യാപനത്തിനൊപ്പം ഈ സീസണ്‍ അവസാനിക്കുമ്പോള്‍ ബാഴ്‌സലോണ വിടാനും താരം തീരുമാനമെടുത്തിട്ടുണ്ട്.
രാജ്യത്തിനായി ഇത്രയധികം മത്സരങ്ങള്‍ കളിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിട്ടില്ല.
82 മത്സരങ്ങള്‍ ജര്‍മ്മനിക്കായി കളിക്കാനായതില്‍ അഭിമാനിക്കുന്നു. ഈ വര്‍ഷം നാട്ടില്‍ നടന്ന യൂറോ കപ്പില്‍ രാജ്യത്തെ നയിക്കാനായതാണ് തന്റെ ഏറ്റവും വലിയ നേട്ടമാണ്. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് താന്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചതെന്നും ഗുണ്ടോഗന്‍ വ്യക്തമാക്കി. കഴിഞ്ഞ സീസണിലാണ് ഗുണ്ടോകന്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലേക്ക് ചേക്കേറിയത്.