Shopping cart

  • Home
  • Cricket
  • ഗംഭീർ തന്ത്രം ​ഗംഭീരമായി പാളി; 27 വർഷത്തെ ചരിത്രം തച്ചുടച്ച് ഇന്ത്യ
Cricket

ഗംഭീർ തന്ത്രം ​ഗംഭീരമായി പാളി; 27 വർഷത്തെ ചരിത്രം തച്ചുടച്ച് ഇന്ത്യ

ഇന്ത്യ ശ്രീലങ്ക
Email :50

ഗംഭീര്‍ പരിശീലകനായി എത്തിയ ആദ്യ ഏകദിന പരമ്പരയിൽ തന്നെ ഇന്ത്യക്ക് നാണംകെട്ട റെക്കോർട്ട്. ഇന്ത്യ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കയോട് ഏകദിന പരമ്പരയിൽ തോല്‍വി വഴങ്ങി.എന്നാൽ ടി20 പരമ്പര സമ്പൂർണ്ണ വിജയവുമായി എത്തിയ ഇന്ത്യക്ക് എകദിന പരമ്പരയിലെ 3 മത്സരങ്ങളും അടിമുടി പാളി.ഇന്നത്തെ മത്സരത്തിൽ കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 110 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവരുടെ ബാറ്റിം​ഗ് കരുത്തിൽ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഇന്ത്യക്ക് മുന്നിൽ വച്ചത്. എന്നാൽ മറുപടി ബാറ്റിംഗ് കഴി‍ഞ്ഞ മത്സരങ്ങൾ പോലെ തന്നെ അമ്പേ പരാജയമായിരുന്നു. ഇന്ത്യ 26.1 ഓവറില്‍ 138ന് ആൾ ഔട്ട് ആവുകയായിരുന്നു ഇന്ത്യ.

ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം ശ്രീലങ്കന്‍ സ്പിൻ കുരുക്കിൽ അടിതെറ്റുകയായിരുന്നു. 35 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യൻ നിരയിൽ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വിരാട് കോലി, റിയാന്‍ പരാഗ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം തീർത്തും നിരാശജനകമായ പ്രകടനമായിരുന്നു.ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരങ്ങളെ ടീമിലെത്തിച്ചതിന്റെ പരിണിത ഫലമാണ് ഇതെന്നാണ് ഒരു വിഭാഗം ആരാധകരുടെ പറയുന്നത്. ഇത്തരം തെറ്റായ തീരുമാനങ്ങളെടുക്കുന്നത് ഗംഭീറാണെന്നും അദ്ദേഹത്തിന് ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോവണമെന്ന് കൃത്യമായ ധാരണയില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

​ഗംഭീറിന്റെ എകദിന പരീക്ഷണങ്ങൾ ഇന്ത്യൻ ടീമിനെ ഉടച്ചുവാർക്കാൻ ശ്രമിക്കുന്നതായിരുന്നു എന്നാൽ പരീക്ഷണ തെരഞ്ഞടുപ്പിൽ ബാറ്റിം​ഗ് ഡിപ്പാർമെന്റിന്റേ പ്രകടനം ഇന്ത്യക്ക് തിരിച്ചടിയായി. നായകൻ രോഹിതല്ലാതെ മറ്റോരു ബാറ്ററും ഇന്ത്യൻ നിരയിൽ ശ്രീലങ്കൻ പര്യടനത്തിൽ സ്ഥിരത പുലർത്തിയില്ല. രാഹലും,അയ്യരും,കോലിയുമെല്ലാം അമ്പേ പരാജയപ്പെട്ടപ്പോൾ ഇന്ത്യക്ക് 3 മത്സര പരമ്പരകളിൽ 2-0 ത്തിന്റെ കനത്ത തോൽവി ഏറ്റവാങ്ങേണ്ടി വന്നു. എന്തായാലും ഇന്ത്യൻ ആരാധകർ പറയുന്നതുപ്പോലെ തന്നെ ​ഗംഭീറിന്റെ തന്ത്രങ്ങൾ ശ്രീലങ്കയോട് ​ഗംഭീരമായി പാളി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts