ഒളിമ്പിക്സ് ഗുസ്തിയിൽ വിനേഷ് ഫോഗട്ടിലൂടെ സ്വർണ മെഡൽ സ്വപ്നം കണ്ട ഇന്ത്യൻ ആരാധകർക്ക് നിരാശ. താരത്തെ അയോഗ്യയാക്കിയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഫൈനലിൽ മൽസരിക്കുന്നതിന് തൊട്ട് മുമ്പ് നടന്ന ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് താരത്തിന് തിരിച്ചടിയായത്.
ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതൽ കണ്ടെത്തിയതോടെയാണ് അയോഗ്യയാക്കപ്പെടുകയായിരുന്നു.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരം മത്സരിച്ചത്. എന്നാൽ ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തി. താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിരസിക്കപ്പെട്ടാൽ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡൽ നഷ്ടമാകും. താരത്തിന്റെ അയോഗ്യത ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സ്ഥിരീകരിച്ചു..
സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷിന്റെ ഫൈനൽ പ്രവേശനം.