ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ സമനില പാലിച്ച് ചെന്നൈയിനും ഗോവയും. ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ചാണ് പിരിഞ്ഞത്. 11ാം മിനുട്ടില്‍ വില്‍മര്‍ ജോര്‍ദാന്റെ ഗോളിലൂട ചെന്നൈയിനാണ് ആദ്യം മത്സരത്തില്‍ മുന്നിലെത്തിയത്. എന്നാല്‍ 45ാം മിനുട്ടില്‍ ഉദാന്ത സിങ് ഗോവയെ ഒപ്പമെത്തിച്ചു. 51ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ അര്‍മാന്‍ഡോ സാദികുവും ഗോള്‍നേടി ഗോവയെ മുന്നിലെത്തിച്ചു. പിന്നീട് 79ാം മിനുട്ടില്‍ ഡാനിയല്‍ ചിമയിലൂടെ ചെന്നൈയിന് സമനില പിടിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ളു ചെന്നൈയിന് പട്ടികയില്‍ അഞ്ചാമതാണ്. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുള്ള ഗോവ എട്ടാം സ്ഥാനത്താണ്.