ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ പിടിച്ചുകുലുക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നത്. ചാംപ്യന്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റിയുടെ കുന്തമുന കെവിന്‍ ഡിബ്രുയ്ന്‍ സഊദി ക്ലബ് അല്‍ ഇത്തിഹാദുമായി ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആശങ്കയോടെ ഉറ്റുനോക്കിയിരുന്ന വിഷയത്തില്‍ ഇപ്പോള്‍ പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ പ്രതികരിച്ചിരിക്കുകയാണ്.
ഡിബ്രുയ്‌നില്‍ പല ടീമുകള്‍ക്കും താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്, പ്രത്യേകിച്ച് സൗദി അറേബ്യയില്‍ നിന്ന്. എന്നിരുന്നാലും, ഡിബ്രൂയ്‌നിന്റെ അല്‍ഇത്തിഹാദിലേക്കുള്ള നീക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൗദി വൃത്തങ്ങള്‍ നിരസിക്കുകയാണെന്ന് റൊമാനോ ട്വീറ്റ് ചെയ്തു.
33കാരനായ ഡിബ്രൂയ്‌നിന്റെ സിറ്റിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. 2015ലാണ് ണ് ഡി ബ്രൂയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. അതിനുശേഷം 382 മത്സരങ്ങളില്‍ നിന്ന് 102 ഗോളുകളും 170 അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
എന്നാല്‍, സിറ്റഇ ഗോള്‍കീപ്പര്‍ എഡേഴ്‌സണെ സ്വന്തമാക്കാന്‍ ഇത്തിഹാദിന് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ കരാര്‍ നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ച്ചയായ നാലാമത്തെ പ്രീമിയര്‍ ലീഗ് കിരീടം നേടി പെപ് ഗ്വാര്‍ഡിയോളയുടെ ടീം മറ്റൊരു വിജയകരമായ സീസണിനാണ് ഇറങ്ങുന്നത്. ഏഴു വര്‍ഷത്തിനിടെ അവരുടെ ആറാമത്തെ ലീഗ് കിരീടമാണിത്, ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത് രണ്ടും ചരിത്രത്തില്‍ ആദ്യമായാണ്.