ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മ്പന്‍മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലാണ് ഇന്ന് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മുതലാണ് മത്സരം.
തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യംവെച്ചാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും പുതിയ സീസണെത്തുന്നത്. യൂറോകപ്പ് ഫൈനലിനിടെ പരിക്കേറ്റ സ്പാനിഷ് താരം റോഡ്രി ഇല്ലാതെയാവും സിറ്റി ഇറങ്ങുക. പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്നും കമ്യുണിറ്റി ഷീല്‍ഡില്‍ നിന്നും വിട്ടുനിന്ന ഫില്‍ ഫോഡന്‍, ജോണ്‍ സ്റ്റോണ്‍സ്, കെയ്ല്‍ വാക്കര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ പുതിയ പരിശീലകന്‍ എന്‍സോ മരെസ്‌കക്ക് കീഴില്‍ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തില്‍ നിന്നുള്ള വന്‍ തിരിച്ചുവരവിനാണ് ചെല്‍സി ഒരുങ്ങുന്നത്. ടോഡ് ബോഹ്‌ലി 2022ല്‍ ചെല്‍സിയുടെ ഉടമസ്ഥന്‍ ആയതിന് ശേഷം ടീമന്റെ ആറാമത്തെ കോച്ചാണ് മരെസ്‌ക. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ സിറ്റിയെക്കാള്‍ ഇരുപത്തിയെട്ട് പോയിന്റ് പിന്നില്‍ ആയിരുന്നു ചെല്‍സി.
സാധ്യത ഇലവന്‍-
ചെല്‍സി: Robert Sanchez (GK); Malo Gusto, Wesley Fofana, Levi Colwill, Marc Cucurella; Enzo Fernandez, Romeo Lavia, Moises Caicedo; Pedro Neto, Christopher Nkunku, Cole Palmer
മാഞ്ചസ്റ്റര്‍ സിറ്റി: Ederson (GK); Rio Lewis, Manuel Akanji, Ruben Dias, Josko Gvardiol; Bernardo Silva, Mateo Kovacic; Savinho, Kevin de Bruyne, Jeremy Doku; Erling Haaland