യുവേഫാ ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് കരുത്തൻമാരായ പി.എസ്.ജിയും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. രാത്രി 12.30ന് നടക്കുന്ന മത്സരത്തിൽ ജിറോണയാണ് പി.എസ്.ജിയുടെ എതിരാളികൾ. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്. അതിനാൽ ആത്മവിശ്വാസത്തിലാണ് ഫ്രഞ്ച് കരുത്തർ കളത്തിലിറങ്ങുന്നത്. ഇതേസമയത്ത് ഇത്തിഹാദിൽ നടക്കുന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ ഇന്റർമിലാനെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുന്നത്.
പ്രീമിയർ ലീഗിൽ ജയങ്ങളുമായി മുന്നേറുന്ന സിറ്റിക്ക് ഇന്നത്തെ ആദ്യ മത്സരത്തിൽ ഇന്ററിനെ വീഴ്ത്തി വെന്നിക്കൊടി പാറിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. നിലവിൽ ടീമിൽ പരുക്കുകളില്ലാത്തതിനാൽ ഇന്നത്തെ മത്സരത്തിൽ മികച്ച ഇലവനെ കളത്തിലിറക്കി ചാംപ്യൻസ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കാൻ ടീമിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വ്യക്തമാക്കി.
അതേസമയം എതിരാളികൾ ശക്തരാണെങ്കിലും ആദ്യ ജയം മാത്രമാണ് ലക്ഷ്യമാണെന്നാണ് ഇന്ററിന്റെ ചിന്ത. രാത്രി 10.15ന് നടക്കുന്ന മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ ബൊലോഗ്നയും തുർക്കിഷ് ക്ലബായ ഷാക്തർ ഡോൺസ്റ്റക്കും മത്സരിക്കും. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബായ ആർ.ബി ലെപ്‌സിഗ് സ്പാർട്ട പ്രാഹയെ നേരിടും. ബെൽജിയം ക്ലബായ ക്ലബ് ബ്രൂഷെക്ക് ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടാണ് എതിരാളികൾ.
രാത്രി 12.30ന് ക്ലബ് ബ്രൂഷെയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ സെൽറ്റിക് സ്ലോവൻ ബ്രാട്ടിസ്ലാവയെ നേരിടും. ഇന്നത്തെ മത്സരങ്ങൾ. പി.എസ്.ജി-ജിറോണ രാത്രി 12.30,മാ.സിറ്റി-ഇന്റർമിലാൻ രാത്രി 12.30, സെൽറ്റിക്-ബ്ലാറ്റ്സ്ലാവ രാത്രി12.30, ക്ലബ് ബ്രൂഷെ-ഡോർട്മുണ്ട് രാത്രി 12.30, സ്പാർട്ട പ്രാഹ-സാൽസ്ബർഗ് രാത്രി 10.15, ബൊലോഗ്ന-ഷാക്തർ രാത്രി 10.15.