Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • കേരള സൂപ്പർ ലീഗിൽ ജയം തുടരാൻ കാലിക്കറ്റ്
Football

കേരള സൂപ്പർ ലീഗിൽ ജയം തുടരാൻ കാലിക്കറ്റ്

സൂപ്പർ ലീഗ് കേരള
Email :5

ഇന്ന് ഫോഴ്‌സ കൊച്ചിയെ നേരിടും

കേരള സൂപ്പർ ലീഗിൽ ജയം തുടരാൻ കാലിക്കറ്റ് എഫ്.സി ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. മഞ്ചേരിയിൽ എതിരില്ലാത്ത മൂന്ന് ഗോളിന് മലപ്പുറത്തെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിൽ സ്വന്തം തട്ടകത്തിൽ ഇന്ന് ഫോഴ്‌സ കൊച്ചിയെയാണ് കാലിക്കറ്റ് എഫ്.സി നേരിടുന്നത്. മഞ്ചേരിയിൽ നടന്ന മത്സരത്തിൽ ഗനിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു കാലിക്കറ്റ് ജയിച്ചു കയറിയത്. മലപ്പുറത്തിനെതിരേ പുറത്തെടുത്ത

അതേ പ്രകടനം ഇന്ന് സ്വന്തം മൈതാനത്തും പുറത്തും പുറത്തെടുത്ത് കൊച്ചിയെ തോൽപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജിജോ ജോസഫും സംഘവും ഇന്ന് കളത്തിലിറങ്ങുന്നത്. നിലവിൽ രണ്ട് മത്സരം പൂർത്തിയായപ്പോൾ ഒരു ജയം, ഒരു സമനില എന്നിവയിൽ നിന്ന് നാലു പോയിന്റുള്ള കാലിക്കറ്റ് എഫ്.സിയാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം രണ്ട് മത്സരത്തിൽ ഒരു പോയിന്റ് മാത്രമുള്ള ഫോഴ്‌സ കൊച്ചി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

ഒരു ജയവും ഒരു തോൽവിയുമാണ് കൊച്ചിയുടെ സമ്പാദ്യം. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്തണമെങ്കിൽ കൊച്ചിക്ക് ഇന്ന് കോഴിക്കോട്ട് ജയിച്ചേതീരു. അതിനാൽ ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. രാത്രി 7.30നാണ് മത്സരം തുടങ്ങുന്നത്. മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ൽ ലഭ്യമാണ്. വെബ്‌സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്‌സിലും മഹീന്ദ്ര സൂപ്പർ ലീഗ് കേരള മത്സരങ്ങൾ കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts