ആദ്യ മത്സരത്തിലെ അപ്രതീക്ഷിത സമനില കണ്ട് ആർത്തുല്ലസിച്ച വിമർശകർക്ക് ഇനി വായടക്കാം. കോപ്പ അമേരിക്ക ഫുട്ബാളിൽ വിജയവഴിയിൽ തിരിച്ചെത്തി ബ്രസീൽ. ഒന്നിനെതിരെ നാല് ഗോളിന് പാരഗ്വെയെ തകർത്താണ് കാനറിപ്പട കോപയിലെ ആദ്യ ജയം സ്വന്തമാക്കിയത്.
ഇരട്ട ഗോളുമായി തിളങ്ങിയ വിനീഷ്യസ് ജൂനിയർ ആണ് ബ്രസീലിന്റെ വിജയ ശിൽപി.
മത്സരത്തിന്റെ 35,45+5 മിനുട്ടുകളിലായിരുന്നു വിനീഷ്യസിന്റെ ഗോളുകൾ. 43ആം മിനുട്ടിൽ സാവിയോയും 65ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലക്കാസ് പക്വറ്റയുമാണ് മറ്റു ഗോളുകൾ നേടിയത്.
48ആം മിനുട്ടിൽ അൽഡർടെ ആണ് പരാഗ്വയുടെ ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ 31ആം മിനുട്ടിൽ ബ്രസീലിന് ലഭിച്ച പെനൽറ്റി ലുക്കസ് പക്വറ്റപാഴാക്കിയിരുന്നു.