Shopping cart

  • Home
  • Football
  • ആശ്വാസ സമനിലയിൽ ബ്ലാസ്റ്റേഴ്‌സ്
Football

ആശ്വാസ സമനിലയിൽ ബ്ലാസ്റ്റേഴ്‌സ്

സമനിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ്
Email :6

ഐ എസ്. എൽ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ ഹാട്രിക് പ്രതീക്ഷയുമായി യുനൈറ്റഡ് എഫ് സി ക്കെതിരേ പോരിനിറങ്ങിയ കേരള ബ്ലാസ് റ്റേഴ്‌സിന് ഗോൾ രഹിത സമനില. വാശിയേറിയ പോരാട്ടത്തിൽ അനുകൂലമായ അവസരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വന്ന കേരളത്തിന്റെ കൊമ്പന്മാരുടെ പ്രതിരോധ നിരയുടെ പാളിച്ചുകൾ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സച്ചിൻ സുരേഷിന് കഴിഞ്ഞു.

ഇരു ടീമുകളും ഗോൾ മുഖത്ത് നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഗോൾ പോസ്റ്റിനുള്ളിൽ ഫിനിഷ് ചെയ്യാതെയാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടത്. ആദ്യ പകുതിയിൽ ചുവപ്പ് കാർഡിലൂടെ പ്രതിരോധനിരതാരത്തെ നഷ്ടമായിട്ടും 90 മിനിട്ട് ഗോൾ വഴങ്ങാതെ പിടിച്ചുനിന്നതിന്റെ ആശ്വാസത്തിലാണ് മഞ്ഞപ്പട കളം വിട്ടത്. . ഇനി ഫെബ്രുവരി 24ന് എഫ് സി ഈസ്റ്റു ബംഗാളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

30ാം മിനിറ്റിൽ പത്തു പേരായി ചുരുങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യം കെടുത്താൻ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിക്കായില്ല. 17 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് 8ാം സ്ഥാനത്ത് എത്തി. 25 പോയിന്റ് നേടിയ നോർത്ത് ഈസ്റ്റിന്റെ അഞ്ചാം സ്ഥാനത്തിനും കോട്ടം തട്ടിയില്ല ആദ്യ പകുതിയിൽ പ്രതിരോധ താരം ഐബെൻ ഡോഹ്‌ലിങ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനാൽ മത്സരത്തിന്റെ ഒരു മണിക്കൂർ പത്തു പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് ടീമിൽ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് മാറ്റങ്ങൾ വരുത്തി. പ്രീതം കോട്ടാൽ, ടീം വിടുതൽ ചെയ്ത അലക്‌സാണ്ടർ കോയെഫ്, സസ്‌പെൻഷനിലായ നവോച്ച സിങ് എന്നിവർക്ക് പകരമായി സന്ദീപ് സിങ്, വിബിൻ മോഹനൻ, മിലോസ് ഡ്രിൻസിച്ച് എന്നിവർ ആദ്യ ഇലവനിലെത്തി. ക്ലബ്ബിൽ പുതുതായി ചേർന്ന മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോർ പകരക്കാരുടെ പട്ടികയിൽ ഇടം നേടി.

ഗോൾ വലയ്ക്ക് മുന്നിൽ സച്ചിൻ സുരേഷ് തുടർന്നു. പ്രതിരോധത്തിൽ സന്ദീപ് സിങ്, മിലോസ് ഡ്രിൻസിച്ച്, റുയ്‌വാ ഹോർമിപാം, ഐബെൻ ഡോഹ്‌ലിങ്. മധ്യനിരയിൽ അഡ്രിയാൻ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, വിബിൻ മോഹനൻ. മുന്നേറ്റത്തിൽ നോഹ സദൂയ്, കോറു സിങ്, ക്വാമി പെപ്ര എന്നിവർ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പറായി ഗുർമീത്. പ്രതിരോധത്തിൽ മിഗ്വേൽ സബാക്ക ടോമെ, അഷീർ അക്തർ, സാംതെ, റെഡീം എന്നിവർ.

നെസ്റ്റർ റോജർ, മുഹമ്മദ് അലി ബെമെമ്മർ, ബെക്കെ ഓറം, മക്കാർട്ടൻ എന്നിവർ മധ്യനിരയിൽ. അലാദീൻ അജറായിയും എം.എസ് ജിതിനുമായിരുന്നു മുന്നേറ്റത്തിൽ.നോർത്ത് ഈസ്റ്റിന് അനുകൂലമായി വീണുകിട്ടിയ ഫ്രികിക്കോടെയാണ് മത്സരം ആരംഭിച്ചത്. പ്രതിരോധനിരതാരം അഷീർ അക്തറിനെ ഫൗൾചെയ്തതിന് വീണുകിട്ടിയ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേയ്ക്ക് എത്തിക്കാൻ എതിരാളികൾക്ക് സാധിച്ചെങ്കിലും പ്രതിരോധനിര രക്ഷപ്പെടുത്തി.

പിന്നാലെ ലൂണയിലൂടെ ഒരു ഗോൾ അവസരം ബ്ലാസ്റ്റേഴ്‌സ് തുറന്നെങ്കിലും ഫൗൾ ആണെന്ന നിഗമനത്തിലാണ് റെഫറി എത്തിയത്. തുടർ ആക്രമണങ്ങളാണ് പിന്നീട് ഇരുടീമിൽ നിന്നുമുണ്ടായത്. അതിൽ മേൽക്കൈ നോർത്ത് ഈസ്റ്റിനായിരുന്നു. പ്രത്യേകിച്ച ഇടതുപാർശ്വത്തിൽ അതിവേഗ നീക്കങ്ങളുമായി കളം നിറഞ്ഞ ജിതിൻ എം.എസ് ആണ് മഞ്ഞപ്പടയ്ക്ക് തലവേദന സമ്മാനിച്ചത്.

പ്രതിരോധനിരയിൽ നിന്ന് കിട്ടിയ നെടുനീളൻ പാസ് ഗോളാക്കി മാറ്റാനുള്ള അവസരം ആദ്യമിനിട്ടുകളി തന്നെ ജിതിന് ലഭിച്ചതാണ്. മിലോസ് ഡ്രിൻസിച്ചിന്റെ ഇടപെടലാണ് അപകടമൊഴിവാക്കിയത്. മധ്യനിരയിൽ നിന്ന് മാറി ബോക്‌സ് ടു ബോക്‌സ് കളി ഇരുടീമുകളും കെട്ടഴിച്ചതോടെ ആദ്യമിനിട്ടുകളിൽ തന്നെ കളി ആവേശം വിതറി. മുന്നേറി കളിച്ച നോർത്ത് ഈസ്റ്റിന്റെ നെസ്റ്റർ റോജറും അജാരിയേയും തമ്മിലുള്ള മികച്ച ഒത്തിണക്കമാണ് ഗോൾ അവസരങ്ങൾ തുറന്നത്.

അതിൽ തന്നെ അജാരിയേയെ പൂട്ടാനുളള നിയോഗം മിലോസ് ഡ്രിൻസിച്ച് ആദ്യമിനിറ്റുകളിൽ ഭംഗിയായി നിർവഹിച്ചതോടെ ഗോൾ മാത്രം അകന്ന് നിന്നു. ലക്ഷ്യമില്ലാതെയും ഒത്തൊരു മ പ്രകടമാകാതെയും നൽകിയ പാസുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. മലയാളിതാരം വിപിൻ മോഹൻ വരുത്തിയ പിഴവിൽ നിന്ന് ഒരു ഗോൾ അവസരം നോർത്ത് ഈസ്റ്റ് സൃഷ്ടിച്ചതാണ്.

എന്നാൽ ഗോളി സച്ചിൻ സുരേഷിന്റെ ഇടപെടലാണ് ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചത്. എന്നാൽ 30ാം മിനിട്ടിൽ റെഡ്കാർഡിന്റെ രൂപത്തിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിലഭിച്ചു. അലെയ്ഡൻ അജാരിയെയുമായി കൊമ്പുകോർത്ത ഐമൻ ഡോഹ്‌ലിങിന്റെ മുൻകോപത്തിന് റഫറി വിധിച്ചത് ചുവപ്പ് കാർഡാണ്. ആദ്യപകുതി തീരുംമുൻപ് തന്നെ മൈതാനത്ത് പത്ത് പേരുമായി കളിക്കേണ്ട ഗതികേടിലേയ്ക്ക് ബ്ലാസ്റ്റേഴ്‌സിന് മാറേണ്ടി വന്നു.

ആനുകൂല്യം മുതലാക്കാൻ നോർത്ത് ഈസ്റ്റ് തുടർച്ചയായി അക്രമണം അഴിച്ചുവിട്ടു. ഓഫ് സൈഡ് കെണിയിൽ കുടുങ്ങി രണ്ട് അവസരങ്ങളാണ് നഷ്ടമായത് ഇതിനിടയിൽ നോവ സദോയിയുടെ മികച്ച ഷോട്ടും ഗോളാകാതെ പോയാതോടെ ബ്ലാസ്റ്റേഴ്‌സിന് നിരാശയുടെ നിമിഷങ്ങളായിരുന്നു പിന്നിട്. ഗോളി സച്ചിൻ സുരേഷ് മാത്രം മുന്നിൽ നിൽക്കെ കിട്ടിയ അവസരത്തിൽ മിന്നൽ വേഗത്തിലുള്ള ഷോട്ടുമായി അജാരിയേ ഗോളിന് അടുതെത്തിയെങ്കിലും സച്ചിന്റെ മികച്ച സേവ് രക്ഷയ്‌ക്കെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts