ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിന് സമനിലക്കുരുക്ക്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിന് ബ്രൈറ്റണായിരുന്നു ആഴ്സനലിനെ സമനിലയിൽ കുരുക്കിയത്. 38ാം മിനുട്ടിൽ കെയ് ഹാവർട്സിന്റെ ഗോളിൽ ആഴ്സനലായിരുന്നു മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി ആഴ്സനൽ മത്സരം അവസാനിപ്പിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ബ്രൈറ്റൺ ഗോൾ മടക്കി സമനില കണ്ടെത്തി. 49ാം മിനുട്ടിൽ ആഴ്സനൽ താരം ഡക്ലാൻ റൈസിന് ചുവപ്പ് കാർഡ് ലഭിച്ച് പുറത്ത് പോകേണ്ടി വന്നു. പിന്നീട് പത്തു പേരുമായിട്ടായിരുന്നു ആഴ്സനൽ മത്സരം പൂർത്തിയാക്കിയത്. മറ്റൊരു മത്സരത്തിൽ 2-1 എന്ന സ്കോറിന് ആസ്റ്റൺ വില്ല ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ് -വോൾവ്സ്, ഇപ്സ്വിച്ച് ടൗൺ-ഫുൾഹാം മത്സരവും 1-1 എന്ന സ്കോറിനായിരുന്നു അവസാനിച്ചത്.
2-1 എന്ന സ്കോറിന് ആസ്റ്റൺ വില്ല ലെസ്റ്റൽ സിറ്റിയെ തോൽപിച്ചപ്പോൾ 3-1 ന് ബ്രൻഡ്ഫോർഡ് സൗതാംപ്ടണെയും വീഴ്ത്തി. എവർട്ടണെതിരേ അവസാന മിനുട്ടിൽ ഗോൾ നേടി ബേൺമൗത്ത് 3-2 ന്റെ ജയവുമായിട്ടാണ് മടങ്ങിയത്.