Shopping cart

  • Home
  • Football
  • ഗ്രൗണ്ടിൽ ആരും ഗോളടിക്കാമെന്ന സ്ഥിതി: അർജന്റീനയെ പേടിക്കണം
Football

ഗ്രൗണ്ടിൽ ആരും ഗോളടിക്കാമെന്ന സ്ഥിതി: അർജന്റീനയെ പേടിക്കണം

അർജന്റീന ബ്രസീൽ
Email :15

മെസ്സിയില്ലാതെ അർജന്റീനയും നെയ്മറില്ലാതെ ബ്രസീലും കളത്തിലിറങ്ങിയെങ്കിലും ആവേശം തെല്ലും അണയാത്ത മത്സരത്തിൽ അനായാസം ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന. അർജന്റീന ഗ്രൗണ്ടിലിറങ്ങിയാൽ ഏത് സമയത്തും ആരും ഗോളടിക്കാമെന്ന അവസ്ഥ. ബ്രസീലിനെതിരേയുള്ള മത്സരത്തിൽ തന്നെ വിത്യസ്തരായ നാലു താരങ്ങളായിരുന്നു ലോക ചാംപ്യൻമാർക്കായി ഗോളുകൾ നേടിയത്. അതിനാൽ ഇനിയുടള്ള അർജന്റീന ഗ്രൗണ്ടിലിറങ്ങിയാൽ എതിരാളി പേടിക്കണെന്ന കാര്യത്തിൽ സംശയമില്ല.

അർജന്റീനയുടെ നട്ടെല്ലായ മെസ്സി ഇല്ലാതെയായിരുന്നു ലോക ചാംപ്യൻമാർ ബ്രസീലിനെതിരേ ഇറങ്ങിയത്. എന്നിട്ടും ലെവലേഷം സമ്മർദം ഇല്ലാതെ കളിച്ച അർജന്റീന 2026ലെ ലോകകപ്പ് കൂടി ഷെൽഫിലെത്തിക്കുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. അവസാന മത്സരത്തിൽ ബ്രസീലിന് മേൽ സമ്പൂർണ ആധിപത്യം പുലർത്തിയ അർജന്റീന 4-1ന്റെ ആധികാരിക ജയമായിരുന്നു നേടിയത്. മത്സരത്തിൽ മിന്നും ഫോമിലുള്ള അർജന്റൈൻ താരങ്ങൾ ഗോളിടിക്കാനായി മത്സരിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

കൃത്യമായ ഇടവേളകളിൽ ഓരോ താരങ്ങൾ അവരുടെ റോളുകൾ കൃത്യമായി നിറവേറ്റിയതോടെ സ്വന്തം കാണികൾക്ക് മുന്നിൽ ഒരിക്കൽകൂടി ബദ്ധവൈരികളായ ബ്രസീലിനെ മുട്ടുകുത്തിക്കാൻ ലോക ചാംപ്യൻമാർക്ക് കഴിഞ്ഞു. അവസാന കുറച്ച് സമയമായി മികച്ച ഫോമിൽ കളിക്കുന്ന അർജന്റീന ആത്മവിശ്വാസത്തോടെയായിരുന്നു കളത്തിലിറങ്ങിയത്. മത്സരത്തിൽ 56 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച അർജൻരീന 12 ഷോട്ടുകളായിരുന്നു ബ്രസീലിന്റെ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.

അതിൽ ഏഴ് ഷോട്ടുകൾ ഓൺ ടാർഗറ്റാവുകയും ചെയ്തു. എന്നാൽ മത്സരത്തിൽ കിതച്ച ബ്രസീൽ മൂന്ന് ഷോട്ടുകൽ മാത്രമാണ് അർജന്റീനയുടെ പോസ്റ്റിലേക്ക് തൊടുത്തത്. അതിൽ ഒന്ന് മാത്രമാണ് ഓൺ ടാർഗറ്റായത്. ബ്രസീൽ നിരയിൽ മുന്നേറ്റനിരയിൽ വിനീഷ്യസ് ജൂനിയർ നടത്തി ഏതാനും ചില നീക്കങ്ങൾ അല്ലാതെ എടുത്ത് പറയാൻ കാരമായി ഒന്നും ഇല്ലാതെയായിരുന്നു ബ്രസീൽ മത്സരം അവസാനിപ്പിച്ചത്.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ജൂലിയൻ അൽവാരസിലൂടെ അർജന്റീന മുന്നിലെത്തി. മത്സരത്തിന്റെ ആദ്യത്തിൽ ഗോൾ വഴങ്ങിയതോടെ ബ്രസീൽ പതറി. ആദ്യ ഗോളിൽനിന്ന് കരകയറാനുള്ള കാനറികളുടെ ശ്രമങ്ങൾക്കിടെ അർജന്റീന രണ്ടാം ഗോളും നേട ബ്രസീലിന്റെ സമ്മർദം കൂട്ടി. എൻസോ ഫെർണാണ്ടസായിരുന്നു രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോൾ നേടിയതോടെ ആത്മിവിശ്വാസത്തോടെ കളിച്ച മൂന്നാം ഗോളിന് ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിത തിരിച്ചടിയേറ്റു.

26ാം മിനുട്ടിൽ അർജന്റൈൻ പ്രതിരോധ താരത്തിന്റെ പിഴവിൽ നിന്ന് പന്ത് കൈക്കലാക്കിയ മതേവുസ് കുഞ്ഞ അർജന്റൈൻ ഗോൾ കീപ്പറെ കീഴടക്കി പന്ത് വലയിലെത്തിച്ചു. സ്‌കോർ 2-1. ഒരു ഗോൽ മടങ്ങിയതോടെ ആത്മവിശ്വാസം വർധി ബ്രസീൽ പിന്നീട് അക്രമം ശക്തമാക്കി. എന്നാൽ അർജന്റീനയുടെ പ്രതിരോധം ഉണർന്ന് പ്രതിരോധിച്ചതോടെ കാനറികളുടെ ഓരോ ശ്രമങ്ങളും പാഴായി. മത്സരം പുരോഗമിക്കവെ

എൻസോ ഫെർണാണ്ടസിന്റെ കാലിൽനിന്ന് അളന്ന് തൂക്കി വന്ന പാസിലെ അനായാസം വലയിലെത്തിച്ച് മാക് അലിസ്റ്റർ അർജന്റീനക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. 37ാം മിനുട്ടിലായിരുന്നു മാക് അലിസ്റ്ററിന്റെ ഗോൾ. രണ്ടാം പകുതിക്ക് ശേഷം അർജന്റീനയും ബ്രസീലും ചില താരങ്ങളെ പിൻവലിച്ച് ടീമിൽ ചെറിയ മാറ്റം വരുത്തി. രണ്ടാം പകുതിക്ക് ശേഷം പകരക്കാരനായി കളത്തിലെത്തി സിമയോണി അർജന്റീനയുടെ നാലാം ഗോളും നേടി. 71ാം മിനുട്ടിൽ മികച്ചൊരു മുന്നേറ്റത്തിന് ശേഷം ലഭിച്ച അവസരം മുതലാക്കാൻ സിമയോണിക്ക് കഴിഞ്ഞു.

സ്‌കോർ 4-1 എന്ന് ആയതോടെ ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിഞ്ഞു. പിന്നീട് ഗോൾ നേടാൻ അർജന്റീനക്ക് കൂടുതൽ അവസരങ്ങൽ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ മത്സരം 4-1 എന്ന സ്‌കോറിന് അവസാനിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts