Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • ആരംഭിക്കലാമ! ക്രിസ്റ്റിയാനോയും സംഘവും ഇന്നിറങ്ങുന്നു
Football

ആരംഭിക്കലാമ! ക്രിസ്റ്റിയാനോയും സംഘവും ഇന്നിറങ്ങുന്നു

ക്രിസ്റ്റിയാനോയും സംഘവും ഇന്നിറങ്ങുന്നു
Email :58

പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയനോയുടെ അല്‍ നസര്‍ ക്ലബ് ഇന്ന് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. സഊദി സൂപ്പര്‍ കപ്പ് സെമിഫൈനല്‍ മത്സരത്തില്‍ അല്‍ തആവുനാണ് അല്‍ നസറിന്റെ എതിരാളികള്‍. അബ്ഹയിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.45 മുതലാണ് മത്സരം. സോണി ലൈവിലും സോണി സ്‌പോര്‍സ് നെറ്റ് വര്‍ക്കിലും മത്സരം തത്സമയം കാണാം.
പ്രീ സീസണ്‍ മത്സരങ്ങളില്‍ മങ്ങിയ പ്രകടനമാണ് അല്‍ നസര്‍ പുറത്തെടുത്തത്. നാല് പ്രീസീസണ്‍ മത്സരങ്ങളില്‍ ഒന്നില്‍ പോലും ടീമിന് ജയിക്കാനായിരുന്നില്ല. ഇതില്‍ പോര്‍ട്ടോയോട് എതിരില്ലാത്ത നാല്് ഗോളിന്റെ വമ്പന്‍ പരാജയവും ഏറ്റുവാങ്ങി. എന്നാല്‍ വന്‍ തിരിച്ചുവരവോടെ സൂപ്പര്‍ കപ്പ് ഫൈനലുറപ്പിക്കാനാണ് ക്രിസ്റ്റ്യാനോയും സംഘവും ഇന്നിറങ്ങുക.

https://x.com/Cristiano/status/1823416804888252469

 

സൂപ്പര്‍ കപ്പില്‍ ഇന്നലെ നടന്ന ആദ്യ സെമിയില്‍ അല്‍ അഹ്ലിയെ പരാജയപ്പെടുത്തി അല്‍ ഹിലാല്‍ ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അല്‍ ഹിലാലിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 66ാം മിനുട്ടില്‍ റോബര്‍ട്ടോ ഫിര്‍മീനോയിലൂടെ അല്‍ അഹ്ലിയാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. എന്നാല്‍ മത്സരം അവസാനിക്കാനിരിക്കെ 90ാം മിനുട്ടില്‍ മിട്രോവിചിലൂടെ അല്‍ ഹിലാല്‍ സമനില പിടിക്കുകയായിരുന്നു. തുടര്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1ന് അല്‍ ഹിലാല്‍ ജയിച്ചു കയറി. ശനിയാഴ്ചയാണ് സഊദി സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts