വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷും രംഗത്ത്. പുനരധിവാസത്തിന് പണം കണ്ടെത്തുന്നതിനായി ചാരിറ്റി ഫുട്‌ബോൾ മത്സരം നടത്താനുള്ള ഒരുക്കത്തിലാണ് എ.ഐ.എഫ്.എഫ്. ഇതിന്റെ ഭാഗമായി ഈ മാസം 30ന് മഞ്ചേരിയിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ സ്‌പോർട്ടിങ് സൂപ്പർ ലീഗ് കേരള ഇലവനുമായി ചാരിറ്റി മത്സരത്തിൽ ഏറ്റുമുട്ടും. മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം വയനാട്ടിലെ ദുരന്തബാധിതരെ സഹയാക്കുന്നതിനായി വിനിയോഗിക്കും. മുഖ്യമന്ത്രി പിണറായി വിജയനും, കായികവകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ എന്നിവർ മഞ്ചേരിയിൽ നടക്കുന്ന മത്സരം കാണാനെത്തും.ഇതൊടൊപ്പം ഹിമാലചിലുണ്ടായ പ്രളയത്തെതുടർന്ന് ദുരിതത്തിലായവരെ സഹായിക്കാൻ സെപ്തംബർ രണ്ടിന് ലഖ്‌നൗവിൽവച്ചം മറ്റൊരു ചാരിറ്റിമത്സരവും നടത്തുമെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ കല്യാൺ ചൗബെ അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഇത്തരം മത്സരങ്ങൾ നടത്തുന്നതിൽ സന്തോഷമുണ്ടെന്നും, ദുരിതത്തിൽപെട്ടവരെ കൈപിടിച്ചുയർത്താൻ തങ്ങളാൾ കഴിയാവുന്നവിധം ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.