അർജന്റീനയെ ലോക ഫുട്‌ബോൾ പട്ടം ചൂടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലയണൽ മെസ്സി പുതിയൊരു പുരസ്‌കാരത്തിന്കൂടി അർഹനായി. സ്പാനിഷ് മാധ്യമമായ മാർക്കയുടെ മാർക്ക അമേരിക്ക നടത്തിയ വോട്ടെടുപ്പിൽ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഫുട്‌ബോൾ താരത്തിനുള്ള അവാർഡാണ് മെസ്സി കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മെസ്സിയും ഭാര്യ അന്റോണല്ലയും അവാർഡ് സ്വീകരിക്കാൻ എത്തിയിരുന്നു.
സ്‌പെയിനിലെ പ്രമുഖ സ്‌പോട്‌സ് മാധ്യമമായ മാർക്ക പത്രമായും ഓൺലൈനായും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. ലോകത്തിലെ ഫുട്‌ബോൾ പ്രേമികളിലധികം പേരും മാർക്കയെ പിന്തുടരുന്നവരാണ്. വോട്ടെടുപ്പിൽ ലയണൽ മെസ്സിയായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. അൽ നസ്‌റിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനം നേടിയത്. അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം പെലെയാണ് മൂന്നാം സ്ഥാനം അലങ്കരിച്ചത്.
ഡി സ്റ്റെഫാനോ, ഡിയഗോ മറഡോണ, യൊഹാൻ ക്രൈഫ് എന്നിവർ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ എത്തി. 37ാം വയസിൽ, മിയാമിക്കൊപ്പം മെസി നേട്ടങ്ങൾ കൈവരിക്കുന്നത് തുടരുകയാണ്. എം.എൽ.എസ് സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഇന്റർ മിയാമിക്കൊപ്പം സപ്പോർട്ടേഴ്‌സ് ഷീൽഡ് നേടിയതാണ് ഏറ്റവും പുതിയത്. 1 ലോകകപ്പ്, 2 കോപ്പ അമേരിക്ക കിരീടങ്ങൾ, 1 ഫൈനൽസിമ, 1 ഒളിമ്പിക് സ്വർണം, 1 അണ്ടർ 20 ലോകകപ്പ്,
4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, 7 കോപ്പ ഡെൽ റേ ട്രോഫികൾ, 10 ലീഗ് കിരീടങ്ങൾ എന്നിവയും ഉൾപ്പെടുന്ന ഒരു ട്രോഫി ഹോളിലെ 46ാംകിരീടമാണിത്. 3 ക്ലബ് ലോകകപ്പുകൾ, 8 സ്പാനിഷ് സൂപ്പർകപ്പുകൾ, 3 യുവേഫ സൂപ്പർകപ്പുകൾ, 2 ലീഗ് 1 കിരീടങ്ങൾ, 1 ട്രോഫി ഡെസ് ചാമ്പ്യൻസ്, 1 ലീഗ്‌സ് കപ്പ്. എന്നിവയിലും മെസ്സിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വ്യക്തിഗത തലത്തിൽ, മെസ്സിയുടെ ട്രോഫി കാബിനറ്റ് അനന്തമാണ്: 8 ബാലൺ ഡി ഓർ അവാർഡുകൾ, 6 ഗോൾഡൻ ബൂട്ടുകൾ, 2 ലോകകപ്പ് ഗോൾഡൻ ബോളുകൾ,
2 കോപ്പ അമേരിക്ക ഗോൾഡൻ ബോളുകൾ, 1 ഫിഫ വേൾഡ് പ്ലെയർ, 2 യുവേഫ ബെസ്റ്റ് പ്ലെയർ അവാർഡുകൾ, 3 മികച്ച അവാർഡുകൾ , ലാ ലിഗയിൽ 8 പിച്ചിച്ചി അവാർഡുകൾ, ചാമ്പ്യൻസ് ലീഗിൽ 6 പിച്ചിച്ചി അവാർഡുകൾ, 1 ഗോൾഡൻ ബോയ്, 4 ഓൺസെ ഡി ഓർ ട്രോഫികൾ, 2 ലോറസ് അവാർഡുകൾ, 1 ബ്രാവോ ട്രോഫി, 9 ലീഗ് എംവിപികൾ, 1 മാർക്ക ലെയെൻഡ. മൊത്തത്തിൽ, മെസ്സിക്ക് 56 വ്യക്തിഗത ബഹുമതികളുണ്ട്,
കൂടാതെ അദ്ദേഹത്തിന്റെ ക്ലബ് ടൈറ്റിലുകൾക്കൊപ്പം 102 കിരീടങ്ങളാണ് മെസ്സിക്കുള്ളത്. മാർക്കയുടെ ഡയറക്ടർ ജുവാൻ ഇഗ്‌നാസിയോ ഗല്ലാർഡോയുടെ കൈകളിൽ നിന്നാണ് ഏറ്റവും പുതിയ വ്യക്തിഗത പുരസ്‌കാരം ഏറ്റുവാങ്ങിയത്.