ഐ.എസ്.എല്ലിൽ വിജയവഴിയിൽ തിരിച്ചെത്തി മുംബൈ സിറ്റി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയെയാണ് മുംബൈ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ നികോസ് കരാളെസ് നേടിയ ഗോളിലായിരുന്നു മുംബൈയുടെ ജയം. ജയത്തോടെ 12 മത്സരത്തിൽനിന്ന് 20 പോയിന്റുള്ള മുംബൈ പട്ടികയിൽ നാലാം സ്ഥാനത്തെത്തി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 55 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് മുംബൈ ആയിരുന്നു. 12 ഷോട്ടുകളായിരുന്നു മുംബൈ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ മൂന്ന് എണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. 13 മത്സരത്തിൽനിന്ന് 15 പോയിന്റുള്ള ചെന്നൈയിൻ പട്ടികയിൽ ഒൻപതാം സ്ഥാനത്തും തുടരുന്നു. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാൾ ജംഷഡ്പുർ എഫ്.സിയെ തോൽപ്പി.
ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. 60ാം മിനുട്ടിൽ ദിമിത്രിയോസ് ഡയമന്റക്കോസായിരുന്നു ഈസ്റ്റ് ബംഗാളിനായി വിജയഗോൾ നേടിയത്. 11 മത്സരത്തിൽനിന്ന് 18 പോയിന്റുള്ള ജംഷഡ്പുർ പട്ടികയിൽ ഏഴാം സ്ഥാനത്തും 13 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്തുമുണ്ട്.