Shopping cart

  • Home
  • Football
  • വിനിയല്ലാതെ മറ്റാര്, ഫിഫ ദ ബെസ്റ്റ് നിറവിൽ വിനീഷ്യസ് ജൂനിയർ
Football

വിനിയല്ലാതെ മറ്റാര്, ഫിഫ ദ ബെസ്റ്റ് നിറവിൽ വിനീഷ്യസ് ജൂനിയർ

വിനീഷ്യസ്
Email :13

മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വിനീഷ്യസ് ജൂനിയറിന്

ഈ വര്‍ഷത്തെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്. ദോഹയില്‍ വച്ച് നടന്ന ചടങ്ങിലാണ് ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരങ്ങളെ തെരഞ്ഞെടുത്തത്. സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനായി നടത്തിയ മിന്നും പ്രകടനമാണ് വിനീഷ്യസിന് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. റയലിന് ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് വിനീഷ്യസ് നേടിക്കൊടുത്തത്. ചരിത്രത്തില്‍ പുരസ്‌കാരം നേടുന്ന ആറാം ബ്രസീല്‍ താരമാണ്. റൊമാരിയോ, റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീന്യോ, കക്ക എന്നിവരാണ് മുന്‍പ് ഫിഫയുടെ മികച്ച താരമായത്. 2007ല്‍ കക്ക പുരസ്‌കാരം നേടിയതിനു ശേഷം ആദ്യമായിട്ടാണ് ബ്രസീല്‍ താരം നേട്ടം കൈവരിക്കുന്നത്.

സ്പാനിഷ് താരം എയ്റ്റാന ബോണ്‍മാറ്റി മികച്ച വനിതാ താരമായി. തുടര്‍ച്ചയായ രണ്ടാംതവണയാണ് ബാഴ്‌സതാരം പുരസ്‌കാരം നേടുന്നത്. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവും താരത്തിനാണ്. സ്‌പെയിനിനായും ബാഴ്‌സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അലജാന്ദ്രോ ഗര്‍നാചോ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറില്‍ എവര്‍ട്ടണെതിരെ നേടിയ മിന്നും ബൈസിക്കിള്‍ കിക്ക് ഗോളാണ് അര്‍ജന്റൈന്‍ താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച പരിശീലകനുള്ള അവാര്‍ഡ് റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആന്‍സലോട്ടിക്കും ലഭിച്ചു. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസിനാണ്. മൂന്നു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അര്‍ജന്റീന താരം ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്.

അടുത്ത വര്‍ഷം ജനുവരിയിലെന്ന് അറയിച്ച പുരസ്‌കാര പ്രഖ്യാപനം അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ഇന്നലെ ദോഹയില്‍ നടത്താന്‍ ഫിഫ തീരുമാനിച്ചത്. അന്താരാഷ്ട്ര ക്ലബ് ഫുട്ബാള്‍ മത്സര ഷെഡ്യൂളിന്റെ തിരക്ക് കൂടി കണക്കിലെടുത്ത ഓണ്‍ലൈന്‍ വഴി പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇന്ന് നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ മത്സരത്തിന്റെ ഭാഗമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, ഫിഫ കൗണ്‍സില്‍ അംഗങ്ങള്‍, ലോകഫുട്ബാള്‍ താരങ്ങള്‍ എന്നിവര്‍ ദോഹയിലെത്തിയിരുന്നു. നവംബര്‍ അവസാന വാരത്തില്‍ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ചുരുക്ക പട്ടിക പ്രഖ്യാപിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts