ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരേ ജയം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ റൂബൻ അമോറിമും താരങ്ങളും. ലീഗിലെ ഏറ്റവും കഠിനമായ മാഞ്ചസ്റ്റർ ഡർബിയിൽ പെപ്പ് ഗ്വാർഡിയോളയുടെ സിറ്റിയെ തോൽപ്പിച്ചാണ് യുനൈറ്റഡ് മികച്ച ജയം നേടിയത്. 87ാം മിനുട്ടുവരെ ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു യുനൈറ്റഡ് തിരിച്ചുവന്ന് രണ്ട് ഗോളുകൾ സ്വന്തമാക്കി മത്സരത്തിൽ ജയംകൊയ്തത്.
മത്സരത്തിൽ ആ തീരുമാനമായിരുന്നു ടീമിനെ ജയത്തിലേക്ക് നയിച്ചതെന്ന് മത്സരശേഷം അമോറിം വ്യക്തമാക്കി. ”സിറ്റി കളിച്ചിരുന്നത് 1-4-1-4 എന്ന ഫോർമേഷനിലായിരുന്നു. ഞങ്ങളാകട്ടെ 3-4-3 എന്ന ഫോർമേഷനിലുമായിരുന്നു കളത്തിലിറങ്ങിയത്. മത്സരം ഏറെക്കുറെ തീരാറായപ്പോൾ സിറ്റിയുടെ മധ്യനിരയിലെ രണ്ട് സൈഡിലും വലിയ വിടവ് ശ്രദ്ധയിൽ പെട്ടിയിരുന്നു.
ഇക്കാര്യം താരങ്ങളോട് പ്രത്യേകം വിളിച്ചു പറഞ്ഞു. അവർ പറഞ്ഞത് പോലെ കാര്യങ്ങൾ ഓപറേറ്റ് ചെയതതായിരുന്നു ഗോളുകൾ വീഴാൻ പ്രധാന കാരണം. ഇത്തരം ജയങ്ങൾ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. ഇത്തിഹാദിൽ വന്ന് സിറ്റിയെ തോൽപ്പിച്ച് മടങ്ങുന്നതിൽ ആത്മസംതൃപ്തി ഉണ്ടെന്നും അമോറിം വ്യക്തമാക്കി”. 2-1 എന്ന സ്കോറിനായിരുന്നു യുനൈറ്റഡിന്റെ ജയം.
36ാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോളിന്റെ ഗോളിൽ സിറ്റിയായിരുന്നു ആദ്യം ലീഡ് നേടിയത്. എന്നാൽ പിന്നീട് യുനൈറ്റഡ് ശക്തമായി തിരിച്ചുവരുകയായിരുന്നു. 88ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സമനലിയിലായി. 90ാം മിനുട്ടിൽ അമദ് ദിയാലോവും ഗോൾ നേടിയതോടെ യുനൈറ്റഡ് ജയിച്ചു കയറുകയായിരുന്നു.
16 മത്സരത്തിൽനിന്ന് 27 പോയിന്റുള്ള സിറ്റി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ. ഇത്രയും മത്സരത്തിൽനിന്ന് 22 പോയിന്റുള്ള യുനൈറ്റഡ് 13ാം സ്ഥാനത്തുമുണ്ട്.