പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ടി20 പരമ്പരയിലും ആസ്ത്രേലിയന്‍ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ് നയിക്കും. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഏകദിന നായകന് പാറ്റ് കമ്മിന്‍സിന് മൂന്നാം ഏകദിനത്തില്‍ വിശ്രമമനുവദിച്ചതോടെയാണ് ഇംഗ്ലിസിന് നറുക്ക് വീണത്. ടി20 നായകന് മിച്ചല്‍ മാര്‍ഷ് പറ്റേര്‍ണിറ്റി ലീവിലുമാണ്. സീനിയര്‍ താരങ്ങളായ ഗ്ലെന്‍ മാക്സ്വെല്, മാര്‍കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരെ പിന്തള്ളിയാണ് സെലക്ടര്‍മാര്‍ ഇംഗ്ലിസിന് നായകപദവി വെച്ചുനീട്ടിയിരിക്കുന്നത്.
ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഒരു താരവും ടി20 പരമ്പരയില്‍ പാകിസ്താനെതിരേ കളത്തിലിറങ്ങുന്നില്ല.