Shopping cart

  • Home
  • Cricket
  • തോറ്റമ്പി; മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി
Cricket

തോറ്റമ്പി; മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി

മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി
Email :45

ന്യൂസിലൻഡിനെതിരേയുള്ള മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് തോൽവി. 25 റൺസിനായിരുന്നു ഇന്ത്യ കിവികളോട് അടിയറവ് പറഞ്ഞത്. മത്സരത്തിൽ ഇന്ത്യക്ക് ജയ സാധ്യതയുണ്ടായിരുന്നെങ്കിലും ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ 174 റൺസിനായിരുന്നു ന്യൂസിലൻഡിനെ ഇന്ത്യ പുറത്താക്കിയത്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 28 റൺസിന്റെ ലീഡ് നേടിയിരുന്നു.

രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 174 റൺസ് നേടിയപ്പോൾ 146 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാൽ 25 റൺസ് അകലെ ഇന്ത്യ വീഴുകയായിരുന്നു. 57 പന്തിൽ 64 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇന്ത്യൻ നിരയിൽ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. 11 പന്തിൽ 11 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ, 25 പന്തിൽ 12 റൺസെടുത്ത വാഷിങ്ടൺ സുന്ദർ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ.

16 പന്തിൽനിന്ന് അഞ്ച് റൺസ് മാത്രമാണ് ഓപണറായി എത്തിയ യശസ്വി ജെയ്‌സ്വാൾ നേടിയത്. ശുഭ്മാൻ ഗിൽ നാലു പന്തിൽനിന്ന് ഒരു റൺ നേടി മടങ്ങി. വിരാട് കോഹ്ലിയുടെയും സമ്പാദ്യം ഒരു റൺ മാത്രമാണ്. ഏഴു പന്ത് മാത്രമാണ് കോഹ്ലി ക്രീസിൽ നിന്നത്. രണ്ട് പന്ത് ക്രീസിൽനിന്ന സർഫറാസ് ഖാനും ഒരു റണ്ണാണ് സംഭാവന ചെയ്തത്. രവീന്ദ്ര ജഡേജ പ്രതിരോധിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

22 പന്തിൽനിന്ന് ആറു റൺസായിരുന്നു സമ്പാദ്യം. 29 പന്ത് നേരിട്ട അശ്വിൻ എട്ട് റൺസ് നേടി. അജാസ് പട്ടേലായിരുന്നു ഇന്ത്യൻ ബാറ്റിങ്‌നിരയെ തകർത്തെറിഞ്ഞത്. 14.1 ഓവറിൽ 57 റൺസ് നൽകി ആറു വിക്കറ്റായിരുന്നു താരം നേടിയത്. ഗ്ലെൻ ഫിലിപ്‌സ് മൂന്ന് വിക്കറ്റും മാറ്റ് ഹെന്റി ഒരു വിക്കറ്റും നേടി. 42 വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ടൂർണമെന്റിൽ പരമ്പരയിലെ എല്ലാ മത്സരത്തിലും തോൽക്കുന്നത്.

ഈ മാസം എട്ടിന് ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ടി20 പരമ്പരയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ദക്ഷിണാഫ്രിക്കക്കെതിരേ നാലു മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. പിന്നീട് ആസ്‌ത്രേലിയക്കെതിരേയുള്ള ടെസ്റ്റാണ് ഇന്ത്യയുടെ അടുത്ത ടൂർണമെന്റ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts