Shopping cart

  • Home
  • Football
  • സൂപ്പർ ലീഗ് കേരള; ഇനി സൂപ്പർ പോരാട്ടങ്ങൾ
Football

സൂപ്പർ ലീഗ് കേരള; ഇനി സൂപ്പർ പോരാട്ടങ്ങൾ

സൂപ്പർ ലീഗ് കേരള
Email :26

സൂപ്പർ ലീഗ് കേരളയിൽ അവസാന റൗണ്ടുകളിൽ ഇനി സൂപ്പർ പോരാട്ടങ്ങൾ. രണ്ട് റൗണ്ട് മത്സരം ബാക്കിനിൽക്കേ കാലിക്കറ്റ് എഫ്.സി മാത്രമാണ് സെമി ഉറപ്പിച്ചത്. ഒരു ജയവും നേടാനാകെ തൃശൂർ മാജിക് എഫ്.സി പുറത്തായി. കാലിക്കറ്റിന് പുറമെ സെമി പോരാട്ടത്തിന് യോഗ്യത നേടാൻ നാല് ടീമുകൾക്കും സാധ്യത നിലനിൽക്കുന്നുണ്ട്. ഒന്നാമതുള്ള കലിക്കറ്റ് ഒറ്റ മത്സരവും തോൽക്കാതെയാണ് മുന്നേറിയത്.

നാലുവീതം ജയവും സമനിലയും ഉൾപ്പെടെ 16 പോയിന്റാണുള്ളത്. എന്നാൽ തൃശൂരാകട്ടെ എട്ടുകളിയിൽ ആറിലും പരാജയപ്പെട്ടു ലീഗിൽ നാണക്കേടിന്റെ പടുകുഴിലായി. രണ്ട് സമനിലയിലൂടെ ലഭിച്ച രണ്ട് പോയിന്റ് മാത്രമാണ് തൃശൂരിന്റെ സമ്പാദ്യം. ഓരോ ടീമുകൾക്കും രണ്ട് മത്സരങ്ങൾ വീതം 12 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇതിലെ ജയപരാജയങ്ങൾ നിർണായകമാകും. കണ്ണൂർ വാരിയേഴ്‌സ് (13),

തിരുവനന്തപുരം കൊമ്പൻസ് എഫ്.സി (12), ഫോഴ്‌സ കൊച്ചി (10), മലപ്പുറം എഫ്.സി (9) എന്നീ നാലു ടീമുകൾക്കും ഇനി സെമി സാധ്യത അവശേഷിക്കുന്നു. തോൽവി പുറത്തേക്കുള്ള വഴി ഒരുക്കും. അടുത്ത മത്സരം ജയിക്കാനായാൽ കണ്ണൂരിനും അവസാന നാലിൽ ഇടംപിടിക്കാം. മലപ്പുറവും കാലിക്കറ്റുമാണ് അടുത്ത മത്സരങ്ങളിലെ എതിരാളികൾ. അവസാന കളിയിൽ ഒറ്റ ഗോളിൽ തിരുവനന്തപുരത്തിനോട് തോറ്റതാണ് കണ്ണൂരിന് തിരിച്ചടിയായത്.

ഈ മത്സരം ജയിച്ചിരുന്നെങ്കിൽ സെമി ഉറപ്പിക്കാമായിരുന്നു. രണ്ട് സമനിലയായാലും പ്രതീക്ഷകൾ അവസാനിക്കില്ല. പക്ഷേ തോൽവി തിരിച്ചടി നൽകും. നിലവിൽ മൂന്നാമതുള്ള തിരുവനന്തപുരത്തിന് നിർണായകമാണ് കാര്യങ്ങൾ. നാലും അഞ്ചും സ്ഥാനത്തുള്ള കൊച്ചിയും മലപ്പുറവുമായാണ് തിരുവനന്തപുരത്തിന്റെ കളി. ഇതിൽ രണ്ടിലും ജയിച്ചാൽ അനായാസം മുന്നേറാം. ഒന്ന് ജയിക്കുകയും മറ്റൊന്ന് സമനിലയായാലും സുരക്ഷിതരാണ്.

എന്നാൽ, തോൽവി സമ്മർദത്തിലാക്കും. പത്ത് പോയിന്റുമായി നാലാംസ്ഥാനത്തുള്ള ഫോഴ്‌സ കൊച്ചിക്ക് തിരുവനന്തപുരവുമായുള്ള എതിർതട്ടകത്തിലെ അടുത്തമത്സരം നിർണായകമാകും. രണ്ട് മത്സരത്തിലും ജയിക്കണം. സമനില വഴങ്ങിയാൽ മലപ്പുറത്തിന്റെ ഫലം അനുസരിച്ചാകും കാര്യങ്ങൾ. ഗോൾ ശരാശരിയിൽ കുറവുള്ളതും തിരിച്ചടിയാകും. കൊച്ചിക്ക് തൊട്ടുപിറകിൽ ഒമ്പത് പോയിന്റുമായി അഞ്ചാംസ്ഥാനത്തുള്ള മലപ്പുറത്തിന് ജീവൻമരണ പോരാട്ടമാണ് ഇനിയുള്ളതെല്ലാം.

ഗോൾ ശരാശരിയിൽ പിന്നിലുള്ള ടീമിന് രണ്ട് മത്സരവും ജയിക്കേണ്ടിവരും. സമനിലയായാൽ കൊച്ചിയുടെ മത്സരഫലങ്ങൾ അനുകൂലമാകണം. കൊച്ചി തോൽക്കുകയാണെങ്കിൽ സാധ്യത വർധിക്കും. മലപ്പുറം എഫ്.സിക്ക് തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്‌സുമാണ് എതിരാളികൾ. അവസാന നാലിൽ ഇടംപിടിക്കാനുള്ള ജീവൻ മരണ പോരാട്ടമാണ് ഇനി നടക്കുക. അതുകൊണ്ട് തന്നെ മൈതാനത്ത് മികച്ച മത്സരം കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts