ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ. അടുത്ത സീസണിന് മുമ്പ് നടക്കാനിരുക്കുന്ന മെഗാ ലേലത്തിനോടനുബന്ധിച്ചാണ് ബി.സി.സി.ഐ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബി.സി.സി.ഐയുടെ അനുമതി ലഭിച്ച ഐ.പി.എല്‍ ഗവേണിങ് കൗണ്‍സിലിന്റെ പുതിയ എട്ട് തീരുമാനങ്ങള്‍ താഴെ കൊടുക്കുന്നു.
1. ഒരു ടീമിന് ആറുപേരെ നിലനിര്‍ത്താമെന്നതാണ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ആകെ 6 താരങ്ങളെ നില നിറുത്തുകയോ ആര്‍.ടി.എം വഴി വിളിച്ചെടുക്കുകയോ ചെയ്യാം, ഈ 6ല്‍ ആര്‍.ടി.എമ്മിനോ നില നിറുത്തുന്നതിനോ നമ്പര്‍ ലിമിറ്റേഷന്‍സ് ഇല്ല.
നില നിറുത്തുന്ന ആദ്യ മൂന്നു താരങ്ങളുടെ തുക വരിക യഥാക്രമം 18 കോടി, 14 കോടി, 11 കോടി എന്നിങ്ങനെയും നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 14 കോടിയും ആയിരിക്കും, അണ്‍ക്യാപഡ് താരത്തെ നില നിറുത്തുന്നുണ്ടെങ്കില്‍ 4 കോടിയായിരിക്കും ആയിരിക്കും വില.
2. ആറ് പേരെ നിലനിര്‍ത്തുന്നതില്‍ പരമാവധി 5 ക്യാപഡ് താരങ്ങളെ മാത്രമേ അനുവദിക്കൂ, അത് ഇന്ത്യന്‍ ആയാലും വിദേശി ആയാലും പ്രശ്‌നമില്ല. അതു പോലെ അണ്‍ക്യാപഡ് താരങ്ങളില്‍ പരമാവധി അനുവദിക്കുക രണ്ട് താരങ്ങളെ മാത്രം.
3. നിലനിറുത്തുന്ന താരങ്ങളുടെയടക്കം ലേലത്തിന് ഓരോ ടീമുകള്‍ക്കും പരമാവധി 120 കോടി ഇന്ത്യന്‍ രൂപ വരെ ചിലവഴിക്കാം.
ഇപ്പോള്‍ ലേല പേഴ്‌സ്, ഇന്‍ക്രിമെന്റല്‍ പെര്‍ഫോമന്‍സ് പേ, മാച്ച് ഫീ എന്നിവ അടങ്ങുന്നതാണ് മൊത്തം ശമ്പള പരിധി. മുമ്പ് 2024ല്‍ മൊത്തം ശമ്പള പരിധി (ലേല പേഴ്‌സ് + ഇന്‍ക്രിമെന്റല്‍ പെര്‍ഫോമന്‍സ് പേ) 110 കോടി രൂപയായിരുന്നു. , അത് ഇപ്പോള്‍ രൂപയാകും. 146 കോടി രൂപയാകും. 2026ല്‍ ഇത് 151 കോടിയും 2027ല്‍ 157 കോടി രൂപയുമാകും.
4. ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി മാച്ച് ഫീ അനൗണ്‍സ് ചെയ്തിരിക്കുകയാണ്, ഇംപാക്ട് പ്ലയര്‍ അടക്കം എല്ലാ താരങ്ങള്‍ക്കും ഒരു മത്സരത്തില്‍ 7.5 ലക്ഷം ഇന്ത്യന്‍ രൂപ മാച്ച് ഫീ ആയി ലഭിക്കും.
ഇത് താരത്തിന്റൈ കരാര്‍ തുകയ്ക്ക് പുറമെയായിരിക്കും.
5. ഏതൊരു വിദേശ താരവും മെഗാ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വിദേശ താരം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍, അടുത്ത വര്‍ഷത്തെ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അയാള്‍ അയോഗ്യനാകും.
6. ലേലത്തില്‍ ടീമുകള്‍ വിളിച്ചെടുത്ത ഏതെങ്കിലും താരം സ്വയം പിന്മാറിയാല്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ഐ.പി.എല്ലില്‍ കളിക്കാന്‍ ആ താരത്തിന് കഴിയില്ല.
7. ക്യാപഡ് താരമായാലും അവസാന 5+ വര്‍ഷത്തിനിടക്ക് (2025 സീസണ്‍ തുടങ്ങുന്ന വരെയുള്ള സമയപരിധി) ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും പ്ലെയിങ് ഇലവനില്‍ വരാത്ത താരത്തെ അണ്‍ക്യാപഡ് ആയി പരിഗണിക്കും, ഇത് ഇന്ത്യന്‍ താങ്ങള്‍ക്ക് മാത്രമായിരിക്കും ബാധകം.
8. ഇംപാക്ട് പ്ലയര്‍ റൂള്‍ 2027 സീസണ്‍ വരെയും തുടരും.