ഇറ്റാലിയന്‍ താരം ഫെഡറിക്കോ ചിയേസ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളുമായി കരാര്‍ ഒപ്പുവച്ചു. യുവന്റസില്‍ നിന്നാണ് ചിയേസ ലിവര്‍പൂളിന്റെ ഏറ്റവും പുതിയ സൈനിങ്ങായി ആന്‍ഫീല്‍ഡിലെത്തുന്നത്. നാല് വര്‍ഷക്കരാറിലാണ് താരം ഒപ്പുവച്ചത്. ചിയേസക്കായി ലിവര്‍പൂള്‍ ആദ്യ ഘട്ടത്തില്‍ 13 മില്യന്‍ യൂറോ നല്‍കുമന്നും പിന്നീട് കൂടുതല്‍ ആഡ് ഓണുകളും നല്‍കുമെന്നും 90മിനുട്സ് റിപ്പോര്‍ട്ട് ചെയ്തു. യുവന്റസ് പരിശീലകന്‍ തിയാടോ മോട്ടയുടെ പദ്ധതികളുടെ ഭാഗമല്ലത്തത് കാരണം ചിയേസ ഇറ്റലി വിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
https://x.com/FabrizioRomano/status/1828760390320189550
ലിവര്‍പൂളുമുമായുള്ള കരാര്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ചിയേസ ഇംഗ്ലണ്ടിലേക്ക് തിരിച്ചിട്ടുണ്ട്. 2020ല്‍ ഫിയറൊന്റീനയില്‍ നിന്ന് 50 മില്യന്‍ യൂറോ ചിലവഴിച്ചായിരുന്നു ചിയേസയെ യുവന്റസ് സ്വന്തമാക്കിയത്. ‘ഞാന്‍ വളരെ സന്തോഷവാനാണ്, പുതിയ സാഹസികതയ്ക്ക് തയ്യാറാണ്, യുവന്റസിന്റെ ആരാധകര്‍ക്ക് ഒരു ആശംസ അയക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ ഇംഗ്ലണ്ടിലേക്ക് പറകുന്നതിന് മുന്‍പായി താരം ഇറ്റാലിയന്‍ മാധ്യമമായ ഗസറ്റ ഡെല്ലോ സ്പോര്‍ട്ടിനോട് പറഞ്ഞു.