അഭ്യൂഹങ്ങൾക് വിട. അർജൻ്റീനൻ താരം പൗളോ ഡിബാല താൻ എ.എസ് റോമയ്‌ക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ചു.
ഇതോടെ സൗദി പ്രോ ലീഗ് ക്ലബ് അൽ ഖദ്‌സിയയിലേക്ക് താരം ചേക്കേറുമെന്ന ആഴ്‌ചകൾ നീണ്ട ഊഹാപോഹങ്ങൾ അവസാനിപ്പിച്ചു.
‘നന്ദി റോം…ഞായറാഴ്ച കാണാം’ എന്ന അടിക്കുറിപ്പോടെയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താൻ ക്ലബ് വിടുന്നില്ലെന്ന് താരം പ്രഖ്യാപിച്ചത്.
https://www.instagram.com/reel/C–3GtjK9pm/?igsh=MTRkZmI1eWl1eHdjNQ=
75 മില്യൺ യൂറോ (83 മില്യൺ ഡോളർ) ഓഫർ ഡിബാല നിരസിച്ചതായി ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തൻ്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ഡിബാലയുടെ തീരുമാനം. കഴിഞ്ഞ ഞായറാഴ്ച കാഗ്ലിയാരിക്കെതിരായ അവരുടെ ആദ്യ സീരി എ മത്സരത്തിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്ന് താരം വിട്ടുനിന്നിരുന്നു.
ഡിബാല റോമയുമായുള്ള കരാറിൻ്റെ അവസാന വർഷത്തിലേക്ക് പ്രവേശിക്കുകയാണ്, എന്നാൽ ഈ സീസണിൽ കുറഞ്ഞത് 15 ഔദ്യോഗിക മത്സരങ്ങളെങ്കിലും കളിച്ചാൽ കരാർ യാന്ത്രികമായി നീട്ടും. ആഡ്-ഓണുകളിലും ബോണസുകളിലും 7.5 മില്യൺ യൂറോയും കൂടാതെ 2 മില്യൺ യൂറോയും ഡിബാലക്ക് ലഭിക്കും.
2022-ൽ യുവൻ്റസിൽ നിന്ന് റോമയിൽ ചേർന്നത് മുതൽ, ടീമിലെ ഒരു പ്രധാന തരമാണ് ഡിബാല. 78 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും 18 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
താരത്തെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് ക്ലബ്ബിൻ്റെ പരിശീലന ഗ്രൗണ്ടിന് പുറത്ത് പ്രതിഷേധവുമായി റോമ ആരാധകരെത്തിയിരുന്നു .
റോമയോടുള്ള ഡിബാലയുടെ പ്രതിബദ്ധത പിന്തുണക്കാർക്കിടയിൽ സന്തോഷ ഉന്മാദത്തിന് തിരികൊളുത്തി. ക്ലബ് വിടുന്നില്ലെന്ന വാർത്ത ആഘോഷിക്കാൻ ഇന്നലെ രാത്രി അദ്ദേഹത്തിൻ്റെ വീടിന് പുറത്ത് ആരാധകർ തടിച്ചുകൂടി.
സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ ഡിബാലയെ ടീമിലെത്തിക്കാൻഅൽ ഖദ്‌സിയക്ലബ് നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. മുൻ റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് , മുൻ ആഴ്‌സനൽ സ്‌ട്രൈക്കർ പിയറി-എമറിക് ഔബമേയാങ് എന്നിവരുൾപ്പെടെയുള്ള താരനിരയുള്ള സൗദി ക്ലബ്ബാണ്അൽ ഖദ്‌സിയ.