മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നായകന് ബ്രൂണോ ഫെര്‍ണാണ്ടസ് ക്ലബില്‍ കരാര്‍ നീട്ടുന്നു. 2027 വരെയുള്ള കരാറില്‍ താരം ഒപ്പുവെക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. 2028 വരെ കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും ഉണ്ടാകും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെര്‍ണാണ്ടസ് ക്ലബില്‍ പുതിയ കരാര്‍ ഒപ്പുവെക്കും. ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2027വരെയുള്ള കരാറിലാകും ബ്രൂണോ ഒപ്പുവെക്കുന്നത്. 2028 വരെ ആ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ടാകും.
കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ ബ്രൂണോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് താരം കരാര്‍ നീട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
2020ല്‍ യുണൈറ്റഡില്‍ എത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് ഇപ്പോള്‍ ക്ലബ്ബിന്റെ പ്രധാന താരമാണ്. യുണൈറ്റഡിനായി 233 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളും താരം നേടിയിട്ടുണ്ട്.