• Home
  • Latest
  • പ്രായം പതിനാറ്- ഒളിംപിക്‌സ് മെഡലുമായി ക്വിന്‍സി വില്‍സണ്‍
Latest

പ്രായം പതിനാറ്- ഒളിംപിക്‌സ് മെഡലുമായി ക്വിന്‍സി വില്‍സണ്‍

ക്വിൻസി വിൽസൺ
Email :77

33ാം ഒളിംപിക്‌സിന് സമാപനം കുറിക്കുമ്പോള്‍ പാരിസില്‍ ഒരു പുതുചരിത്രം കൂടി പിറന്നു. ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്‌സ് മെഡല്‍ ജേതാവിനെയാണ് പാരിസ് കായിക ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്.
16ാം വയസില്‍ തന്നെ പാരിസ് ഒളിംപിക്‌സില്‍ നിന്ന് സ്വര്‍ണ മെഡലുമായി അമേരിക്കന്‍ താരം ക്വിന്‍സി വില്‍സനാണ് ചരിത്രം രചിച്ചിരിക്കുന്നത്.
അതും ഒളിംപിക്‌സിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ 4*400 മീറ്റര്‍ റിലേയില്‍ ലോക റെക്കോര്‍ഡോടെയായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം.

ഇതോടെ 128 വര്‍ഷത്തെ ഒളിംപിക്‌സ് ചരിത്രത്തില്‍ പുതിയ ഏടാണ് 16 കാരനായ താരം തുന്നിച്ചേര്‍ത്തത്. അരങ്ങേറ്റ ഒളിംപിക്‌സില്‍ തന്നെ സ്വര്‍ണ മെഡലുമായി നാട്ടിലേക്ക് മടങ്ങിയ വില്‍സണ്‍ ലോക അത്‌ലറ്റിക്‌സില്‍ കോളിളക്കം സൃഷ്ടിക്കാന്‍ കഴിയുന്ന താരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്കയുടെ ലോകപ്രശസ്ത താരങ്ങളായ വെര്‍നോന്‍ നെര്‍വുഡ്, ബ്രൈസ് ഡെഡ്‌മോന്‍, ക്രിസ്റ്റഫര്‍ ബെയ്‌ലി എന്നിവര്‍ക്കൊപ്പം ഓടിയായിരുന്നു വില്‍സല്‍ സ്വര്‍ണം നേടിയത്.

ഇന്നലെ രാത്രി 12.30ഓടെയായിരുന്നു പാരിസ് ഒളിംപിക്‌സിന്റെ സമാപന ചടങ്ങുകള്‍. അമേരിക്ക തന്നെയാണ് പാരിസിലെ ചാംപ്യന്മാര്‍.
40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവും ഉള്‍പ്പെടെ 126 മെഡലുമായാണ് അമേരിക്കയുടെ നേട്ടം. 40 സ്വര്‍ണം, 27 വെള്ളി, 24 വെങ്കലം എന്നിവ ഉള്‍പ്പെടെ 91 മെഡലുകള്‍ നേടി ചൈനയാണ് രണ്ടാംസ്ഥാനത്ത്. 20 സ്വര്‍ണം, 12 വെള്ളി, 13 വെങ്കലം എന്നിവ ഉള്‍പ്പെടെ 45 മെഡലുകള്‍ നേടി ജപ്പാന്‍ മൂന്നാമതുമെത്തി. ഒരു വെള്ളി, അഞ്ച് വെങ്കലം ഉള്‍പ്പെടെ ആറ് മെഡലുകളുമായി 71ാം സ്ഥാനത്താണ് ഇന്ത്യ.

2028ല്‍ ലോസ്ആഞ്ചലസിലാണ് അടുത്ത ഒളിംപിക്‌സ്. ഒളിംപിക്‌സ് പതാക അമേരിക്കന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ അധികൃതര്‍ ഏറ്റുവാങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts