ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജയം തുടരാൻ ബ്രസീൽ ഇന്ന് വെനസ്വേലക്കെതിരേ കളത്തിലിറങ്ങുന്നു. 10 മത്സരത്തിൽനിന്ന് 16 പോയിന്റുള്ള ബ്രസീൽ ഇപ്പോൾ പട്ടികയിൽ നാലാം സ്ഥാനത്താണ്. അതിനാൽ ജയത്തോടെ സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാനറികൾ ഇന്ന് വെനസ്വേലക്കെതിരേ കളത്തിലിറങ്ങുന്നത്. അവസാന മത്സരത്തിൽ പെറുവിനെതിരേ എതിരില്ലാത്ത നാലു ഗോളിന്റെ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ബ്രസീൽ ടീം കളത്തിലിറങ്ങുന്നത്.
നേരത്തെ ലോകകപ്പ് യോഗ്യത മത്സരത്തിൽ പരാഗ്വയോട് ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയത് ബ്രസീലിന് തിരിച്ചടിയായിരുന്നു. എന്നാൽ പിന്നീട് തിരിച്ചുവന്ന കാനറികൾ ഇപ്പോൾ വിജയത്തിന്റെ പാതയിലാണ്. വെനസ്വേലൻ പ്രതിരോധം യോർദാൻ ഒസാറിയെ പരുക്കേറ്റ് പുറത്തായത് ബ്രസീന് നേട്ടമാകും. താരത്തിന്റെ അഭാവം മുതലെടുത്താൻ ബ്രസീലിന് ഇന്ന് ജയവുമായി നാട്ടിലേക്ക് മടങ്ങാം.
ബ്രസീലിന്റെ ഗോൾവലക്ക് കീഴിൽ എഡേഴ്‌സനായിരിക്കും ഇന്ന് എത്തുക. പരുക്കേറ്റ ലിവർപൂൾ താരം ആലിസൺ ബക്കർ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം. എ.സി.എൽ ഇഞ്ചുറിയേറ്റ എഡർ മിലിഷ്യാവോ ബ്രസീലിന്റെ പ്രതിരോധത്തിലുണ്ടാകില്ല. അത് കാനറികൾക്ക് കനത്ത തിരിച്ചടിയാകും. പ്രതിരോധ താരമായ ബ്രമറും പരുക്കേറ്റ് പുറത്താണ്. അതിനാൽ ഇന്ന് പ്രതിരോധത്തിലായിരിക്കും ബ്രസീലിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുക. ഇന്ന് രാത്രി 2.30നാണ് മത്സരം.