നേപ്പാളിൽ നടക്കുന്ന വനിതകളുടെ സാഫ് കപ്പ് ഫുട്‌ബോളിൽ നാടകീയ രംഗങ്ങൾ. രണ്ടാം പരുതിക്ക് ശേഷം 70ാം മിനുട്ടിലായിരുന്നു സംഭവങ്ങളുടെ തുടക്കം. മത്സരത്തിന്റെ 70ാം മിനുട്ടിൽ സംഗീത ബോസ്ഫറിലൂടെ ഇന്ത്യ സ്‌കോർ ചെയ്തു. ഗോൾ നേടിയ ഇന്ത്യൻ താരങ്ങൾ ഡഗൗട്ടിനടുത്ത് സഹതാരങ്ങൾക്കും പരിശീലകർക്കും ഒപ്പും ഗോളിന്റെ ആഹ്ലാദം പങ്കിടുമ്പോൾ റഫറി മത്സരം തുടങ്ങാനുള്ള വിസൽ മുഴക്കി.
ഈ സമയത്ത് എല്ലാ ഇന്ത്യൻ താരങ്ങളും ഡഗൗട്ടിനടുത്തായിരുന്നു. ഈ സമയം ഇന്ത്യയുടെ ഒഴിഞ്ഞ പോസ്റ്റിലേക്ക് നോപാൾ ഗോൾ നേടിയെങ്കിലും റഫറി അപ്പോൾ തന്നെ ഗോൾ നിഷേധിച്ചു. എന്നാൽ റഫറിയുടെ നീക്കം ചോദ്യം ചെയ്ത നേപ്പാൾ താരങ്ങൾ മൈതാനത്തുനിന്ന് കയറുകയും ചെയ്തു. സംഭവം വിവാദമായതോടെ ഗാലറിയിൽനിന്ന് ഇന്ത്യൻ താരങ്ങൾക്ക് നേരെ കുപ്പിയേറുമുണ്ടായി. മത്സരം നിർത്തി ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു നേപാൾ താരങ്ങൾ വീണ്ടും ഗ്രൗണ്ടിലിറങ്ങാൻ തയ്യാറായത്.
പിന്നീട് മത്സരം തുടർന്ന് നേപാൾ ഒരു ഗോൾ മടക്കി മത്സരം സമനിലയിലാക്കി. പിന്നീട് പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ 4-2ന് പരാജയപ്പെടുകയായിരുന്നു.