മണിക്കൂറുകളായി കായിക ലോകത്ത് ബാലൻ ഡി ഓറിനെ കുറിച്ചുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം മെസ്സി, ക്രിസ്റ്റിയാനോ എന്നിവർ ഇല്ലാതെ പ്രസിദ്ധീകരിച്ച പട്ടികയിൽനിന്ന് സ്പാനിഷ് താരം റോഡ്രിയായിരുന്നു പുരസ്‌കാരത്തിന് അർഹനായത്. സ്പാനിഷ് ടീമിനൊപ്പം യൂറോകപ്പ്, സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, ചാംപ്യൻസ് ലീഗ് എന്നിവയിൽ നടത്തിയ മിന്നും പ്രകടനമാണ് റോഡ്രിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
എന്നാൽ അതിനേക്കാൾ നേട്ടം സ്വന്തമാക്കിയ പല താരങ്ങൾ ഉണ്ടായിട്ടും അവരെ അവഗണിച്ചുവെന്നാണ് പലരുടെയും ആക്ഷേപം. ഇവിടെയാണ് ആരാണ് ബാലൻ ഡി ഓർ പുരസ്‌കാരം നൽകുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത്. ഫ്രഞ്ച് ഫുട്‌ബോൾ മാഗസിനാണ് ബാലൻ ഡി ഓർ എന്ന പുരസ്‌കാരം നൽകുന്നത്. ആദ്യം യൂറോപ്പിലെ മികച്ച താരത്തിനായിരുന്നു അവാർഡ് നൽകിയിരുന്നത്. 1980 മുതലായിരുന്നു ഇത് ലോകത്തെ പ്രധാനപ്പെട്ട താരങ്ങൾക്ക് നൽകിത്തുടങ്ങിയത്.
1956ലായിരുന്നു ആദ്യമായി ബാലൻ ഡി ഓർ പുരസ്‌കാരം നൽകിയത്. ഫ്രാൻസിലെ ഫുട്‌ബോൾ ജേണലിസ്റ്റുകൾ ചേർന്നാണ് മികച്ച താരങ്ങളെ തിരഞ്ഞെടുക്കുന്നത്. ഓരോ ഫുട്‌ബോൾ ജേണലിസ്റ്റിനും താരങ്ങളുടെ സംഭാവന, മറ്റു നേട്ടങ്ങൾ എന്നിവ പരിഗണിച്ച് വോട്ടു ചെയ്യാം. നമ്മുടെ നാട്ടിൽ സ്ഥാനാർഥി, അദ്ദേഹത്തിന്റെ നേട്ടങ്ങൾ, പാർട്ടി എന്നിവയെല്ലാം പരിഗണിച്ച് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന അതുപോലെയാണ് ബാലൻ ഡി ഓർ ജേതാവിനുള്ള തിരഞ്ഞെടുപ്പും.
ഇന്നലെ 421 പോയിന്റുകൾ നേടിയായിരുന്നു പെഡ്രി ഒന്നാം സ്ഥാനത്തെത്തിയത്. 380 പോയിന്റ് നേടിയ വിനീഷ്യസ് ജൂനിയർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമാണ് മൂന്നാം സ്ഥാനത്ത്.
ചരിത്രത്തിലാദ്യം
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏറ്റവും മികച്ച പുരുഷ, വനിതാ താരങ്ങള്ഞക്കുള്ള ബാലൻഡി ഓർ അവാർഡ് ഒരു രാജ്യത്തെ താരങ്ങൾ നേടുന്നത്. പുരുഷ താരമായി സ്‌പെയിനിന്റെ റോഡ്രി പുരസ്‌കാരം നേടിയപ്പോൾ സ്പാനിഷ് താരം അയ്താന ബോൺമാതിയായിരുന്നു വനിതാ താരങ്ങളിലെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയത്. മികച്ച യുവതാരത്തിനുള്ള അവാർഡ് സ്‌പെയിനിന്റെ ലാമിനെ യമാൽ നേടിയതോടെ ഇന്നലെ മൂന്ന് അവാർഡുകളായിരുന്നു സ്‌പെയിൻ താരങ്ങൾ സ്വന്തമാക്കിയത്.
അവാർഡ് എങ്ങനെ ഇത്ര പ്രശസ്തമായി
ഒരു സ്വകാര്യ മാഗസിൻ നൽകുന്ന അവാർഡ് എങ്ങനെയാണ് ഇത്രയും പ്രശസ്തമായത്. നേരത്തെ 2010ൽ ഫിഫയുമായി സഹകരിച്ച് ബാലൻ ഡി ഓർ പുരസ്‌കാരം ഫിഫ വേൾഡ് പ്ലയർ ഓഫ് ദ ഇയർ എന്ന അവാർഡായി നൽകപ്പെട്ടു. 2015 വരെ ഇത് തുടർന്നു. എന്നാൽ 2015ന് ശേഷം ഫിഫ സ്വന്തമാക്കി ഫിഫ മെൻസ് ബെസ്റ്റ് പ്ലയർ എന്ന അവാർഡ് ഏർപ്പെടുത്തിയതോടെ പിന്നീട് ബാലൻ ഡി ഓർ എന്ന പേരിൽ തന്നെ അറിയപ്പെട്ടു.
വിനീഷ്യസിനെ അവഗണിച്ചോ
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെ ബാലൻ ഡി ഓർ അധികൃതർ അവഗണിച്ചു എന്ന വാർത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്നാൽ സത്യത്തിൽ എന്താണ് സംഭവിച്ചത്. നേരത്തെ തന്നെ വിനീഷ്യസിന് അവാർഡ് ഇല്ലെന്ന വാർത്ത ചോർന്നിരുന്നു. തുടർന്ന് താരം പരിപാടി ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിനീഷ്യസിനൊപ്പം റയൽ മാഡ്രിഡ് മാനേജ്‌മെന്റും ചടങ്ങ് ബഹിഷ്‌കരിച്ചു. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഫുട്‌ബോൾ ജേണലിസ്റ്റുകൾ വോട്ട് ചെയ്ത് തീരുമാനിക്കുന്നതായതിനാൽ ഇക്കാര്യത്തിൽ വിനീഷ്യസിനെ അവഗണിച്ചു എന്ന് പറയാൻ കഴിയില്ല. കൂടുതൽ വോട്ടുകൾ ലഭിച്ച റോഡ്രി പുരസ്‌കാരത്തിന് അർഹനായി എന്ന് മാത്രം.