പ്രൊഫണൽ ഫുട്‌ബോളിൽ അരങ്ങേറി താരം
സിനിമയിൽ മാത്രമല്ല ഫുട്‌ബോളിലും തനിക്ക് ഇനി ഒരു ബാല്യം മുന്നിലുണ്ടെന്ന് തളിയിച്ച് ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫ്. കഴിഞ്ഞ ദിവസമായിരുന്നു മുംബൈ പ്രീമിയർ ലീഗിൽ മുംബൈ എഫ്.സി എന്ന ക്ലബിന് താരം 34ാം വയസിൽ അരങ്ങേറിയത്. ബോളിവുഡിൽ ഒരുപാട് സിമിനകളിൽ വേഷമിട്ടുണ്ടെങ്കിലും പ്രൊഫഷണൽ ഫുട്‌ബോളിൽ ഇതാദ്യമാണ് ഷ്‌റോഫ് കഴിവ് തെളിയിക്കുന്നത്.
കുട്ടിക്കാലം മുതലുള്ള തന്റെ ഫുട്‌ബോളറാവുക എന്ന ആഗ്രഹം സാധിച്ചതിൽ സന്തുഷ്ടവാനാണ്. രാജ്യത്തിനായി കളിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ അത് ഇനി വിദൂരത്താണെന്ന് എനിക്കറിയാം. ഷ്‌റോഫ് വ്യക്തമാക്കി. ചാരിറ്റി മത്സരങ്ങളിലും സെലിബ്രിറ്റി മത്സരങ്ങളിലെയും സ്ഥിരസാന്നിധ്യമായിരുന്ന താരമെങ്കിലും ആദ്യമായിട്ടാണ് പ്രൊഫഷണൽ ഫുട്‌ബോളിൽ പന്തു തട്ടുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകരാന ഷ്‌റോഫ് ഏഴാം നമ്പർ ജഴ്‌സി അണിഞ്ഞാണ് മത്സരത്തിനിറങ്ങിയത്. ഗണപത് എന്ന സിനിമയുടെ തകർച്ചക്ക് ശേഷം താരം പിന്നീട് കാര്യമായി അഭിനയിച്ചിട്ടില്ല. അതിന് ശേഷമാണ് ഇപ്പോൾ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്.