ഞായറാഴ്ച രാത്രി 12.30ന് യൂറോപ്യൻ ഫുട്‌ബോളിലെ പുതിയ രാജാക്കൻമാർ ആരാണെന്നറിയാനുള്ള പോരാട്ടം നടക്കുകയാണ്. ജൂൺ 15ന് ആതിഥേയരായ ജർമനിയും സ്‌കോട്‌ലൻഡും തമ്മിൽ തുടങ്ങിയ മത്സരത്തിന് ഞായറാഴ്ച നടക്കുന്ന മത്സരത്തോടെ പരിസമാപ്തിയാവുകയാണ്. യൂറോപ്യൻ ഫുട്‌ബോളിലെ പവർഹൗസുകളായ ഇംഗ്ലണ്ടും സ്‌പെയിനും തമ്മിലാണ് കിരീടത്തിനായി പോരാടുന്നത്. ഫ്രാൻസിനെ തോൽപിച്ചായിരുന്നു സ്‌പെയിൻ കിരീടപ്പോരാട്ടത്തിന് അർഹത നേടിയതെങ്കിൽ ഡച്ച് പടയെ വീഴ്ത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ വരവ്. രണ്ട് സെമി ഫൈനലുകളിലും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങൾ ആരെല്ലാമാണെന്ന് വായിക്കാം.
ലാമിനെ യമാൽ
യൂറോകപ്പിലെ നിലവിലെ ഏറ്റവും മികച്ച യുവതാരം ആരെന്ന ചോദ്യത്തിന്റെ ഉത്തരം ലാമിനെ യമാൽ എന്ന് തന്നെയാകും. സെമിയിൽ താരത്തിന്റെ മാജിക്കൽ ഗോളായിരുന്നു ഫ്രാൻസിന് ഫൈനലിലേക്കുള്ള വാതിൽ തുറന്നത്. സെമിയിലെ ഗോൾ മാത്രം മതി താരത്തിന്റെ പ്രതിഭയെ അളക്കാൻ. സെമി ഫൈനലിൽ ഗോൾ നേടിയതോടെ യൂറോയുടെ സെമി ഫൈനലിൽ ഗോൾ നേടുന്ന എക്കാലത്തേയും പ്രായംകുറഞ്ഞ താരമെന്ന നേട്ടവും യമാൽ സ്വന്തം പേരിൽ എഴുതിച്ചേർത്തിരുന്നു.
ഫിൽഫോഡൻ
ഇംഗ്ലണ്ടിനായുള്ള ഇതുവരെയുള്ള മത്സരങ്ങളിൽ അത്രമികച്ച പ്രടകടനം അല്ലെങ്കിലും സെമി ഫൈനലിൽ നെതർലൻഡ്‌സിനെതിരേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ എഫ്.ഡബ്യൂ.എയുടെ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരം നേടിയ താരം ഫൈനലിൽ തിളങ്ങുമെന്ന് പ്രതീക്ഷിക്കാം.
ഡാനി ഒൽമോ
സ്‌പെയിൻ ഫൈനൽവരെ എത്തിയതിൽ നിർണായക പങ്കുവഹിച്ച താരമണ് ഒൽമോ. സ്‌പെയിനിന്റെ മുന്നേറ്റത്തിൽ യമാൽ-ഒൽമോ കൂട്ടുകെട്ടിന് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ക്വാർട്ടർ ഫൈനലിൽ ജർമനിക്കെതിരേയും സെമിയിൽ ഫ്രാൻസിനെതിരേയും ഗോൾ നേടിയ ഒൽമോ സെമി ഫൈനലിലെ മികച്ച താരങ്ങളിൽ ഒരാളിൽ ഉൾപ്പെടും.
ഒല്ലി വാട്കിൻസ്
നെതർലൻഡ്‌സിനെ വീഴ്ത്തി യൂറോകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നതിൽ ഇംഗ്ലണ്ടിനെ സഹായിച്ച താരം. പകരക്കാരനായി കളത്തിലിറങ്ങിയ 90ാം മിനുട്ടിൽ വാട്ക്‌സിൻസ് നേടിയ ഗോളിന്റെ കരുത്തിലായിരുന്നു ഇംഗ്ലണ്ട് അവരുടെ തുടർച്ചയായ രണ്ടാം ഫൈനൽ ടിക്കറ്റുറപ്പിച്ചത്. ഫൈനലിലും താരം ഇന്ദ്രജാലം കാണിക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്.
കോബി മൊയീനു
ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലന്ഡിനെതിരേയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ മൊയീനു മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇതുവരെ ഗോളൊന്നും നേടാൻ സാധിച്ചിട്ടില്ലെങ്കിലും ടീമിനൊപ്പം അധ്വാനിച്ച് കളിക്കുന്ന മൊയീനു മികച്ച സംഭാവനയാണ് ടീമിന് നൽകിയിരിക്കുന്നത്. സെമിയിൽ നെതർലൻഡ്‌സിനെതിരേയും മികച്ച പ്രകടനമായിരുന്നു മൊയീനു പുറത്തെടുത്തത്.
ജെയിംസ് ആൻഡേഴ്‌സൻ