ക്വാർട്ടറിർ ജർമനി-സ്‌പെയിൻ പോരാട്ടം
യൂറോകപ്പിന്റെ പ്രീ ക്വാർട്ടറിൽ ജോർജിയയെ അനായാസം മറികടന്ന സ്‌പെയിൻ ക്വാർട്ടറിൽ പ്രവേശിച്ചു. 4-1 എന്ന സ്‌കോറിനായിരുന്നു കാളക്കൂറ്റൻമാർ ജോർജിയയെ മുട്ടുകുത്തിച്ചത്. മത്സരത്തിന്റെ 18ാം മിനുട്ടിൽ പിറന്ന സെൽഫ് ഗോളിന്റെ ബലത്തിൽ ജോർജിയയായിരുന്നു മുന്നിലെത്തിയത്. എന്നാൽ പിന്നീട് സ്‌പെയിൻ വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.
റോബൻ ലെ നോർമാന്റായിരുന്നു സെൽഫ് ഗോൾനേടിയത്. എന്നാൽ ശക്തമായ പോരാട്ടത്തിനൊടുവിൽ റോഡ്രിയുടെ സൂപ്പർ ഗോളിൽ സ്‌പെയിൻ സമനില പിടിച്ചു. ഇതോടെ ആദ്യ പകുതി 1-1ന് അവസാനാച്ചു. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തിയ സ്‌പെയിൻ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു കളിച്ചു. 76 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച സ്‌പെയിൻ 35 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ 13 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. മത്സരം പുരോഗമിക്കവെ 51ാം മിനുട്ടിൽ ഫാബിയൻ റൂയീസ് സ്‌പെയിനിന്റെ രണ്ടാം ഗോളും ജോർജിയയുടെ വലയിലാക്കി. ഇതോടെ സ്‌കോർ 2-1 എന്നായി. മികച്ച നീക്കത്തിനൊടുവിൽ 75ാം മിനുട്ടിൽ നിക്കോ വില്യംസും സ്‌പെയിനിനായി ലക്ഷ്യം കണ്ടു. 83ാം മിനുട്ടിൽ ഡാനി ഒൽമോയുടം ഗോൾ നേടിയതോടെ സ്‌പെയിനിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. ആറിന് നടക്കുന്ന ക്വാർട്ടറിൽ ജർമനിയാണ് സ്‌പെയിനിന്റെ എതിരാളി.
ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച് ഇംഗ്ലണ്ടും
യൂറോകപ്പിന്റെ പ്രീക്വാർട്ടറിൽ സ്ലോവാക്യ ഉയർത്തിയ വെല്ലുവിളികളെ കഠിനാധ്വാനത്തിലൂടെ മറികടന്ന ഇംഗ്ലണ്ട് യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ 21 എന്ന സ്‌കോറിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ലോക ഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ ഹാരി കെയിൻ, ഫിൽ ഫോഡൻ, കോബി മൊയിനു, ജൂഡ് ബെല്ലിങ് ഹാം, വാൽക്കർ, ബുകയോ സാക എന്നിവരെല്ലാമുണ്ടായിട്ടും എക്‌സ്ട്രാ ടൈമിലായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാനായത്.
മത്സരത്തിന്റെ 25ാം മിനുട്ടിൽ ഇവാൻ ഷ്രാൻസായിരുന്നു സ്ലോവാക്യക്കായി ഗോൾ നേടിയത്. ഒരു ഗോളുമായി 94 മിനുട്ടുവരെപിടിച്ചുനിന്ന സ്ലോവാക്യയുടെ പോസ്റ്റിലേക്ക് 95ാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ വീണത്. 95ം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ ബൈസിക്കിൾ കിക്കിൽനിന്നുള്ള ഗോൾ വന്നതോടെ മത്സരം സമനിലയിലായി. തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 91ാം മിനുട്ടിലും ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. മികച്ചൊരു ഹെഡറിലൂടെ ഹാരി കെയിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയത്.
ക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെ നേരിടും
എതിരാളികൾ ശക്താരിയിരുന്നിട്ടും മത്സരത്തിന്റെ അവസാനം വരെ പൊരുതിയായിരുന്നു സ്ലോവാക്യ കീഴടങ്ങിയത്. ജയം ആഗ്രഹിച്ചിരുന്നതിനാൽ ഇരു ടീമുകളും പതിയെയായിരുന്നു തുടങ്ങിയത്. ഇംഗ്ലണ്ട് തുടക്കം മുതൽ സ്ലോവാക്യയുടെ ഗോൾമുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു. തുടരെ ഇംഗ്ലണ്ടിന്റെ ഗോൾമുഖം അക്രമിച്ച സ്ലോവാക്യ ഒടുവിൽ ലക്ഷ്യം കണ്ടു.
25ാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്ലോവാക്യ ആദ്യ ഗോൾ നേടിയത്. എന്നാൽ ഒരു ഗോൾ നേിടയതോടെ ആത്മദൈര്യം കൂടിയ സ്ലോവാക്യ തുടർച്ചയായി ഇംഗ്ലണ്ടിന് ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു ബെല്ലിങ്ഹാം സമനില ഗോൾ നേടിയത്. പിന്നീട് അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ഹാരി കെയിനായിരുന്നു വിജയഗോൾ നേടിയത്. 64 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. 16 ഷോട്ടുകളായിരുന്നു ഇംഗ്ലണ്ട് എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ രണ്ടെണ്ണം മാത്രമേ ഷോട്ട് ഓൺ ടാർഗറ്റായുള്ളു. 13 ഷോട്ടുകളായിരുന്നു സ്ലോവാക്യ ഇംഗ്ലണ്ടിന്റെ ഗോൾമുഖം ലക്ഷ്യമാക്കി ഷോട്ടുതിർത്തത്. ജൂലൈ ആറിന് സ്വിറ്റ്‌സർലൻഡിനെയാണ് ക്വാർട്ടറിൽ ഇംഗ്ലണ്ട് നേരിടുക. പ്രീ ക്വാർട്ടറിൽ ഇറ്റലിയെ രണ്ട് ഗോളിന് തോൽപിച്ച് ക്വാർട്ടറിലെത്തിയ സ്വിറ്റ്‌സർലൻഡിനെ ഇംഗ്ലണ്ട് നന്നായി ഭയക്കേണ്ടി വരും.