സഞ്ജു സാംസൺ ടി20 ടീമിൽ
മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണെ ശ്രീലങ്കക്കെതിരേയുള്ള ടി20 പരമ്പരയിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചിരിക്കുന്ന്. ഇന്നലെയായിരുന്നു ബി.സി.സി.ഐ ശ്രീലങ്കക്കെതിരേയുള്ള ഏകദിനത്തിന്റെയും ടി20യുടെയും ടീമുകൾ പ്രഖ്യാപിച്ചത്. എന്നാൽ ഏകദിന ടീമിൽ സഞ്ജു ഉൾപ്പെട്ടിട്ടില്ലെന്ന ആധിയാണ് നമ്മെ വല്ലാതെ അലട്ടുന്നത്.
കഴിഞ്ഞവർഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിച്ച അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും സഞ്ജുവിനെ ഏകദിനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്തിനാണ് അദ്ദേഹത്തെ ദ്രോഹിക്കുന്നത്, എന്തിനാണ് അദ്ദേഹത്തെ ഇനിയം വെയിലത്ത് നിർത്തുന്നത്?. എന്നതടക്കമുള്ള സംസാരങ്ങളാണ് സോഷ്യൽ മീഡിയ മുഴുവനും. എന്തുകൊണ്ടായിരിക്കും ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിന് ഏകദിനത്തിൽ അവസരം ലഭികാത്തത് എന്നാണ് മലയളാകളുടെ വൈകാരിക ചോദ്യം.
എന്നാൽ ഇക്കാര്യത്തിൽ നമ്മൾ വൈകാരിക ചിന്തകൾക്കപ്പുറത്തേക്ക് ചിന്തിച്ചാൽ സഞ്ജുവിന് ഇപ്പോൾ ടി20 യിൽ അവസരം ലഭിച്ചത് നമ്മൾ ആഘോഷിക്കണം. പക്ഷെ എന്തു കൊണ്ട് ഏകദിന ടീമിൽ ഉൾപ്പെട്ടില്ല എന്നുള്ള ചോദ്യം ബാക്കിയുണ്ട്. ഒരു മലയാളി എന്ന നിലയിൽ സഞ്ജുവിന് അവസരം ലഭിക്കണമായിരുന്നു എന്ന് തന്നെയാണ് നാം എല്ലാവരും ചിന്തിക്കുന്നത്. പക്ഷെ കെ.എൽ രാഹുൽ, ഋഷഭ് പന്ത് എന്നിവർ ഉണ്ടായിരിക്കെ മിഡിൽ ഓഡർ ബാറ്റ്‌സ്മാനും കീപ്പറുമായ സഞ്ജുവിന് ടീമിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് നമുക്ക് ചിന്തിച്ചാൽ മനസിലാകും.
ചിലപ്പോഴെങ്കിലും നമ്മുടെ വൈകാരിതക നീക്കങ്ങളും മറുപടികളും സഞ്ജുവിന് ലഭിക്കുന്ന അവസരത്തെ തടയിടാൻ കെൽപ്പുള്ളതാകും. ബി.സി.സി.ഐയുടെയും സെക്രട്ടറി ജെയ്ഷയുടെയും ട്വിറ്ററിലും ഫേസ്ബുക്കിലും പോയി നാം അധികാരികളെ അലോസരപ്പെടുത്തുമ്പോൾ ഒരുപക്ഷെ സഞ്ജുവിന് കരുതിവെച്ച അവസരങ്ങൾ നഷ്ടപ്പെടാനും സാധ്യത ഏറെയാണ്. നേരത്തെ ഇത്തരത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് മലയാളികൾ ജയ്ഷയുടെ ഫേസ്ബുക്ക് പേജ് കമന്റ് കൊണ്ട് നിറച്ചിരുന്നു.
ഈ സമയത്ത് ജയ്ഷ സഞ്ജുവിനോട് തമാശ രൂപേണ ചോദിച്ച ചോദ്യമിങ്ങനെയായിരുന്നു. ” സഞ്ജുവിന് എവിടെ നിന്നാണ് ഇത്രയും ഫാൻസ്” എന്നത്. അതിനാൽ ഒരുപക്ഷെ അധികാരികളെ കുറ്റപ്പെടുത്തുന്നതിലപ്പുറം വൈകാതെ സഞ്ജുവിന് ഏകദിനത്തിലും അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് നാം കാത്തിരിക്കേണ്ടത്. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രയോറിറ്റി ലിസ്റ്റിൽ സഞ്ജു ഉണ്ടെന്നത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ ടി20 ടീമിലേക്ക് പരിഗണിച്ചത്.
അതിനാൽ നാം ഇപ്പോൾ സംയമനം പാലിക്കുന്നതാകും അതിനെല്ലമുള്ള ഏറ്റവും മികച്ച മറുപടി. കൂടുതൽ കോമ്പറ്റീഷനുള്ള ക്രിക്കറ്റിൽ അവസരം ലഭിക്കുക എന്നത് വലിയ കാര്യമല്ലല്ലോ. നമ്മുടെ പ്രവർത്തനം കൊണ്ട് ഒരിക്കലും സഞ്ജുവിനെ ടീമിന്റെ പടിവാതിൽക്കൽ നിർത്താതിരിക്കാൻ നമുക്ക് ശ്രമിക്കാം. നമ്മുടെ താരത്തിന് ഇനിയും കൂടുതൽ അവസരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.