Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Others
  • Copa America
  • കോപ അമേരിക്ക: പനാമ ക്വാർട്ടറിൽ, യു.എസ്.എ പുറത്ത്
Copa America

കോപ അമേരിക്ക: പനാമ ക്വാർട്ടറിൽ, യു.എസ്.എ പുറത്ത്

Email :29

കോപാ അമേരിക്കയിൽ നിന്ന് ആതിഥേയരായ അമേരിക്ക പുറത്ത്. ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വെയോട് പരാജയപ്പെട്ടായിരുന്നു യു.എസ്.എ പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആ തിഥേയരുടെ തോൽവി. ആദ്യ രണ്ട് മത്സരത്തിലും ജയിച്ചതിനാൽ ഉറുഗ്വെ നേരത്തെ തന്നെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. മൂന്നാം മത്സരത്തിലും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായിട്ടാണ് ഉറുഗ്വെയുടെ ക്വാർട്ടർ പ്രവേശനം.66-ാം മിനുട്ടിൽ പ്രതിരോധ താരം ഒലിവേരയായിരുന്നു ഉറുഗ്വെക്കായി വല ചലിപ്പിച്ചത്. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ യു.എസ്.എ കഠിന ശ്രമങ്ങൾ നടത്തിയെങ്കിലും ഉറുഗ്വെയുടെ പ്രതിരോധം മറികടക്കാനായില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ 3-1 എന്ന സ്കോറിന് ബൊളീവിയയെ തോൽപ്പിച്ച പനാമയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഫയാർ ദോ (22), ഗ്വരേറോ (79), യാനിസ് (91) എന്നിവരായിരുന്നു പനാമക്കായി ഗോൾ നേടിയത്. അറുപത്തി ഒൻപതാം മിനുട്ടിൽ മിറാൻഡയായിരുന്നു ബൊളീവിയയുടെ ആശ്വാസ ഗോൾ നേടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts