Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • ഇത്രക്ക് ക്രൂരനാണോ നെയ്മര്‍! സഹതാരത്തിന് എട്ടിന്റെ പണി
Football

ഇത്രക്ക് ക്രൂരനാണോ നെയ്മര്‍! സഹതാരത്തിന് എട്ടിന്റെ പണി

Email :52

ഒരു ദിവസം വേട്ടക്ക്, മറ്റൊരു ദിവസം വേട്ടക്കാരന്റേത് എന്ന തലക്കെട്ടോടെ അല്‍ ഹിലാലിന്റെ ബ്രസീലിയന്‍ താരം നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വീഡിയോയുമാണിപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ച.

അല്‍ ഹിലാലിലെ ബ്രസീലിയന്‍ സഹതാരമായ റെനാന്‍ ലോധിക്ക് നല്‍കി പ്രതികാരമായിരുന്നു നെയ്മര്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. അല്‍ ഹിലാലില്‍ സഹാതരങ്ങളായ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. നേരത്തെ ലോധി നെയ്മറിന്റെ ഷൂസിന്റെ ലെയ്സുകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിരുന്നു നെയ്മര്‍ ലോധിയുടെ കാറിന്റെ രണ്ട് ടയറുകളുടെയും കാറ്റൊഴിച്ചു വിട്ടത്.

നെയ്മര്‍ ഇത് പോസ്റ്റ് ചെയ്തതോടെ മറുപടിയുമായി ലോധി രംഗത്തെത്തി. അടുത്ത സീസണ്‍ ആവട്ടെ, ഞാന്‍ നിന്റെ റോള്‍സ് റോയ്സിന് വേണ്ടി കാത്തിരിക്കുകയാണെന്നാണ് ലോധി മറുപടി നല്‍കിയത്. എന്തായാലും സംഭവം വന്‍ ഹിറ്റായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts