ബ്രസീലിയൻ ഫുട്‌ബോൾ താരമായിരുന്ന മാഴ്‌സലോയെ ഫഌമിനൻസ് ക്ലബ് പുറത്താക്കി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ പരശീലകനും ബ്രസീലിന്റെ മുൻ ദേശീയ പരിശീലകനുമായുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നായിരുന്നു ക്ലബിൽ നിന്ന് പുറത്താക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തിൽ രണ്ടാം പകുതിക്ക് ശേഷം മാഴ്‌സലോയോട് കളത്തിലിറങ്ങാൻ പരിശീലകൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഈ സമയത്ത് പരിശീലകനുമായി ഇടഞ്ഞ മാഴ്‌സലോണ മോശമായി പെരുമാറിയതായും റിപ്പോർട്ടുണ്ട്. ഫഌമിനൻസും മാഴ്‌സലോയും പരസ്പര ഉടമ്പടിയോടെ കരാർ അവസാനിപ്പിക്കുന്നതായി വാർത്താ കുറിപ്പിലൂടെ ക്ലബ് അറിയിച്ചതായി ഫൂട്ബൂം റിപ്പോർട്ട് ചെയ്തു. ഈ സീസൺ അവസാനം വരെ മാഴ്‌സലോക്ക് ക്ലബുമായി കരാറുണ്ടായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു താരം ഗ്രീക്ക് ക്ലബായ ഒളിംപിയാകോസ് വിട്ട് സ്വന്തം നാട്ടിലെ ക്ലബായ ഫഌമിനൻസിലെത്തിയത്.
ബ്രസീലിയൻ ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ 32ാം മത്സരത്തിൽ ഫഌമിനൻസ് 2-2 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു സംഭവം അരങ്ങേറിയത്. 15 വർഷം യൂറോപ്യൻ ഫുട്‌ബോളിൽ കളിച്ച് നാട്ടിൽ തിരിച്ചെത്തിയ മാഴ്‌സലോക്ക് ആരാധകർ മറാക്കാനയിൽ വലിയ സ്വീകരണം നൽകിയിരുന്നു. എന്നാൽ കരാർ പൂർത്തിയാക്കാൻ കഴിയാതെയാണ് താരം ക്ലബ് വിടുന്നത്. മാഴ്‌സലോയും ക്ലബും തമ്മിലുള്ള ബന്ധം നിലനിൽക്കുമെന്ന് ക്ലബ് അറിയിച്ചു. അടുത്തിടെ ഫഌമിനൻസിന്റെ പരിശീലന ഗ്രൗണ്ടിന് മാഴ്‌സലോയുടെ പേര് നൽകി ആദരിച്ചിരുന്നു.