Shopping cart

  • Home
  • Cricket
  • ഏഷ്യാ കപ്പ് അണ്ടർ19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ
Cricket

ഏഷ്യാ കപ്പ് അണ്ടർ19 ടീമിലിടം നേടി മലയാളി താരം മുഹമ്മദ് ഇനാൻ

മുഹമ്മദ് ഇനാൻ
Email :14

അണ്ടർ19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി ലെഗ്‌സ്പിന്നർ മുഹമ്മദ് ഇനാൻ. ആസ്‌ത്രേലിയക്കെതിരായ അണ്ടർ 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ നടത്തിയ മികച്ച പ്രകടനം പരിഗണിച്ചാണ് വീണ്ടും അവസരം ലഭിച്ചത്. ടെസ്റ്റ് മത്സരവും ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോൾ നിർണായക ശക്തിയായത് മുഹമ്മദ് ഇനാന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തിൽ ആറു വിക്കറ്റും ടെസ്റ്റിൽ 16 വിക്കറ്റും നേടി മികച്ച പ്രകടനമാണ് ഇനാൻ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. ഇപ്പോൾ നടന്നു വരുന്ന കൂച്ച് ബെഹാർ ട്രോഫിയിലും ഇനാൻ കളിക്കുന്നുണ്ട്. ഷാർജയിലെ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ബാലപാഠങ്ങൾ നേടിയെടുത്ത ഇനാനെ അവിടെ പരിശീലകനായിരുന്ന പാകിസ്താന്റെ എക്കാലത്തേയും മികച്ച സ്പിന്നർമാരിൽ ഒരാളായ സഖ്‌ലൈൻ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. കൂടുതൽ അവസരം നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഇനാൻ പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടർ 14 കേരള ടീമിൽ അംഗമായി. കൂച്ച് ബെഹാർ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യൻ ടീമിലേയ്ക്കുള്ള വാതിൽ തുറന്നു.തൃശൂർ മുണ്ടൂർ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാൻ കേരള വർമ്മ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കൂച്ച് ബെഹാർ ട്രോഫിയിലുൾപ്പെടെ പുറത്തെടുത്ത മികച്ച പ്രകടനം ബൗളിങ് ഓൾറൗണ്ടറായ താരത്തിന് ഇന്ത്യൻ ടീമിൽ ഇടംനേടുന്നതിന് സഹായകരമായി. ഗ്രൂപ്പ് എയിൽ നവംബർ 30ന് ദുബായിൽ പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യു.എ.ഇ.യുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. യൂ.എ.ഇ യിലാണ് മത്സരങ്ങൾ നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts