Shopping cart

  • Home
  • Football
  • കൊച്ചിയിൽ ഇന്ന് വൻ പോര്- ബംഗളൂരുവിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്സ്
Football

കൊച്ചിയിൽ ഇന്ന് വൻ പോര്- ബംഗളൂരുവിനെ വീഴ്ത്താൻ ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ്
Email :120

ബ്ലാസ്റ്റേഴ്‌സ് x ബംഗളൂരു മത്സരം രാത്രി 7.30ന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് അയല്‍പ്പോര്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ സീസണില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ബംഗളൂരു എഫ്.സിയെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ നേരിടുന്നു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐ.എസ്.എല്‍ മത്സരം കൊച്ചിയിലേക്കെത്തുന്നത്. രണ്ട് വീതം വിജയവും സമനിലയും ഒരു തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ.് 13 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്.സി അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് വരുന്നത്.

ആദ്യമത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബ് എഫ്.സിക്ക് മുന്നില്‍ അടിയവറവ് പറയേണ്ടിവന്നെങ്കിലും പിന്നീടുള്ള മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായി മാറി. തുടര്‍ച്ചയായ മൂന്ന് എവേ മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ടീം സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തുന്നത്.
മുഹമ്മദന്‍സിനെതിരായ അവസാന മത്സരത്തില്‍ വന്‍ തിരിച്ചവരവ് നടത്തിയ മഞ്ഞപ്പട മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് പ്രതീക്ഷ. അവസാന ഹോം മത്സരത്തില്‍ 2 1ന് ഈസ്റ്റ് ബെംഗാളിനെ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. പ്രതിരോധത്തിലെ പിഴവ് തീര്‍ത്തായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക. അഡ്രിയാന്‍ ലൂണ- നോഹ സദോയി കോംബിനേഷന്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഗോള്‍നേടിയ ക്വാമി പെപ്രയും പ്രതീക്ഷ നല്‍കുന്നു. ഗോള്‍വലക്ക് കീഴില്‍ സച്ചിന്‍ സുരേഷ് തിരിച്ചുവരുമെന്നാണ് സൂചന. മുഹമ്മദന്‍സിനെതിരായ മത്സരത്തില്‍ ഗോള്‍കീപ്പര്‍ സോം കുമാര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മധ്യനിരയിലും ഒരു മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് പരിശീലകന്‍ മൈക്കിള്‍ സ്റ്റാറെ നല്‍കുന്ന സൂചന.
ലീഗിലെ ടോപ് സ്‌കോററായ സുനില്‍ ഛേത്രി തന്നെയാണ് ബംഗളൂരിന്റെ വജ്രായുധം. ഇന്നത്തെ മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ഡീഗോ മൗറീസിയോയ്‌ക്കൊപ്പം ഛേത്രി പങ്കിടും.
ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ നേരത്തെ തന്നെ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞത് ഗ്യാലറിക്ക് കൂടുതല്‍ ആവേശം പകരും. ഇരുടീമുകളും 15 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒന്‍പതിലും ബംഗളൂരുനായിരുന്നു ജയം, ബ്ലാസ്റ്റേഴ്‌സിന് നാല് ജയം മാത്രം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts