വരുന്ന 2024-25 ഐ.പി.എല്‍ സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പ്രീസീസണ്‍ തയ്യാറെടുപ്പുകള്‍ക്ക് നാളെ(ജൂലൈ രണ്ട്) തുക്കമാകും.നാളെ മുതല്‍ ജൂലൈ 22 വരെ തായ്‌ലന്‍ഡിലെ ചോന്‍ബുരിയിലാണ് ടീം ക്യാമ്പ് ചെയ്യുന്നത്. പുതുതായി നിയമിതനായ പ്രധാന പരിശീലകന്‍ മിക്കേല്‍ സ്റ്റാറേ നാളെ ടീമിന്റെ ചുമതല ഏറ്റെടുക്കും, സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമിനൊപ്പം ചേരുന്ന കളിക്കാര്‍ക്ക് പുറമേ, അക്കാദമിയില്‍ നിന്നുള്ള ചില പുതിയ മുഖങ്ങളും തായ്ടീലാന്റിലെ ടീമിനൊപ്പം ചേരും.
മൂന്നു ആഴ്ച നീണ്ടു നില്‍ക്കുന്ന ഈ പ്രീ സീസണ്‍ ടൂറില്‍ തായ്‌ലന്‍ഡിലെ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കെതിരെ മൂന്ന് സൗഹൃദ മത്സരങ്ങളും കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കും.
ടീമിനൊപ്പം ആദ്യമായി ചേരുന്ന പരിശീലകനെ മിക്കേലിനും അദ്ദേഹത്തിന്റെ പരിശീലക സംഘത്തിനും തന്റെ ടീമിനെ മനസ്സിലാക്കാനും വിലയിരുത്താനും പ്രവര്‍ത്തിക്കാനും ഒരു അവസരമാവും ഈ സൗഹൃദ മത്സരങ്ങള്‍.
അതേസമയം കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജീക്‌സണ്‍ സിംഗിനായി മൂബൈ എഫ്.സി രംഗത്ത്െത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് ജീക്‌സണ്‍ സിംഗ് അല്ല മറ്റൊരു താരത്തെയാണ് മുബൈ നോട്ടമിട്ടിരിക്കുന്നത്.
ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം വിബിന്‍ മോഹനാണ് അതെന്നാണ് ലഭിക്കുന്നവിവരം.
കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ ഏറ്റവും മികച്ച താരമാണ് മലയാളി താരം വിബിന്‍ മോഹന്‍ കുറഞ്ഞ കാലം കൊണ്ട് ബ്ലാസ്റ്റേഴ്‌സ് നിരയിലെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച താരം നിലവില്‍ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ എണ്ണയിട്ട യന്ത്രമാണ്.മുന്നേറ്റങ്ങള്‍ക്ക് എല്ലാം ചുക്കാന്‍ പിടിക്കുന്ന വിബിന്‍ ടീമിന്റെ മുതല്‍ കൂട്ടാണ്.
അടുത്ത സീസണില്‍ മുംബൈയ്ക്ക് അപുയയുടെ പകരക്കാരനെ അത്യാവശ്യമാണ്. വിനീത് റായ് ക്ലബ് വിടുകയും ജീക്‌സനെ അവര്‍ ലക്ഷ്യമിടുന്നില്ല എന്ന റിപോര്‍ട്ടുകള്‍ വരുമ്പോള്‍ വിബിന്റെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഭയക്കേണ്ടതുണ്ട്. താരത്തിനായി മുംബൈ എത്ര പണം വേണമെങ്കിലും ചിലവഴിച്ചേക്കാം.
ഈ പണക്കൊഴുപ്പില്‍ ബ്ലാസ്റ്റേഴ്സിന്റെ കണ്ണ് മഞ്ഞളിക്കുമോ എന്നതാണ് മഞ്ഞപ്പട ആരാധകര്‍ ഭയപ്പാടോടെ നോക്കേണ്ടത്. സഹലിനെ അടക്കം വിറ്റഴിച്ച ചരിത്രം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടെന്നതാണ് ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ധിക്കാന്‍ കാരണം.