ജീക്‌സൺ ബ്ലാസ്‌റ്റേഴ്‌സ് വിട്ടേക്കും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 20240-25 സീസണിലേക്കുള്ള തയാറെടുപ്പ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നതായി സൂചന. എറ്റമുമൊടുവിൽ ബ്ലാസ്‌റ്റേഴ്‌സ് താരമായ ജീക്‌സൺ സിങ് ക്ലബ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കറുന്നതായി അഭ്യുഹങ്ങൾ പരക്കുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാളുമായി ജീക്‌സൺ അവസാനഘട്ട ചർച്ചകൾ നടത്തിയതയും, ജീക്‌സന്റെ ഡിമാന്റുകൾ ക്ലബ് അംഗീകരിച്ചെന്നുമാണ് വിവരം.
ഇതിന്റെ ഭാഗമായാണ് കരാർ പുതുക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വാഗ്ദാനം താരം നിരസിച്ചതത്രേ. നിലവിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം പ്രീ സീസൺ മത്സരങ്ങൾക്കായി തായ്‌ലൻഡിലാണ് ഇപ്പോൾ താരമുള്ളത്.ഇതേസയും ഈ സീസണിൽ ഒരു വിദേശ സൂപ്പർ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് എന്നും അനൗദ്യോകിക വിരമുണ്ട്. ഐ.എസ്.എൽ മുൻപരിചയമുള്ള ഒരു സൂപ്പർ സെന്റർ ഫോർവേഡിനെ കൊച്ചി ക്ലബ്ബ് നോട്ടം വെച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മോഹൻ ബഗാൻ സൂപ്പർ ജയന്റ് ക്ലബ്ബിന്റെ അർമാൻഡൊ സാദിക്കുവിനെ ആണ് കൊച്ചി ക്ലബ്ബ് നോട്ടം വെച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ആക്രമണം മുഴുവൻ നിയന്ത്രിച്ചത് അർമാൻഡൊ സാദിക്കുവായിരുന്നു. സ്പാനിഷ് ക്ലബ്ബായ കാർറ്റഗെനയിൽ നിന്നാണ് അർമൊൻഡൊ സാദിക്കു ഐ.എസ്.എല്ലിലേക്ക് എത്തിയത്. മോഹൻ ബഗാനു വേണ്ടി 35 മത്സരങ്ങൾ കളിച്ച താരം 11 ഗോളുകളും നേടിയിട്ടുണ്ട്.