ചിരവൈരികളെ കീഴടക്കി ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ ആദ്യ എഡിഷന്‍ ചാംപ്യന്മാരായി ഇന്ത്യന്‍ ടീം. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ഇതിഹാസങ്ങള്‍ ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ആറിന് 156 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 30 പന്തില്‍ 50 റണ്‍സെടുത്ത അമ്പാട്ടി റായിഡുവിന്റെ പ്രകടനമാണ് തുണയായത്.
16 പന്തില്‍ 30 റണ്‍സെടുത്ത യൂസുഫ് പത്താനും തിളങ്ങി. 3 സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു പത്താന്റെ ഇന്നിങ്‌സ്. ഗുര്‍കീരത് സിംഗ് 34 റണ്‍സും എടുത്തു. 15 റണ്‍സുമായി യുവരാജ് സിങ്് പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. 36 പന്തില്‍ നിന്ന് 41 റണ്‍സ് എടുത്ത ഷുഹൈബ് മാലിക്കാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍ ആയത്.
കമ്രാന്‍ അക്മല്‍ 24 റണ്‍സും മിസ്ബാഹുല്‍ ഹഖ് 18 റണ്‍സും എടുത്തു. മിസ്ബാഹിന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയായി. അവസാനം 9 പന്തില്‍ നിന്ന് 19 റണ്‍സ് എടുത്ത സുഹൈല്‍ തന്‍വീര്‍ ആണ് പാകിസ്താനെ 150 കടക്കാന്‍ സഹായിച്ചത്.
ഇന്ത്യക്കായി അനുരീത് സിംഗ് മൂന്ന് വിക്കറ്റും ഇര്‍ഫാന്‍ പത്താന്‍, വിനയ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.