ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൂളായി ജയിക്കാമെന്ന മോഹത്തോടെ നാലാം ദിനം കളത്തിലിറങ്ങിയ കിവീസിനെതിരേ തകര്‍പ്പന്‍ സെഞ്ചുറിയുമായി സര്‍ഫറാസ് ഖാന്‍. ആദ്യ സെഷനില്‍ മഴമൂലം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്നിന് 344 എന്ന നിലയിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിന്റെ ലീഡിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനി 12 റണ്‍സ് കൂടി മതി. ഇതോടെ ഇന്നിങ്‌സ് ജയമെന്ന കിവീസിന്റെ മോഹവും അവസാനിച്ചു. 154 പന്തില്‍ 125 റണ്‍സുമായി സര്‍ഫറാസും 56 പന്തില്‍ 53 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.
സര്‍ഫറാസ് ഖാന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്. ബോളില്‍ നിന്ന് സെഞ്ച്വറി തികച്ച സര്‍ഫറാസിന്റെ ഇന്നിങ്‌സില്‍ 13 ഫോറുകളും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടും. ആദ്യ ഇന്നിങ്‌സില്‍ !ഡക്കും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചറിയും നേടുന്ന 22ാം ഇന്ത്യന്‍ താരമാണ് സര്‍ഫറാസ് ഖാന്‍. കഴിഞഞ മാസം ബംഗ്ലദേശിനെതിരെ ശുഭ്മാന്‍ ഗില്ലാണ് ഒടുവില്‍ ഇത്തരത്തില്‍ സെഞ്ചറി നേടിയത്. 2001ല്‍ കൊല്‍ക്കത്തയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 274 റണ്‍സ് ലീഡ് വഴങ്ങിയശേഷം വിജയിച്ചതാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച തിരിച്ചുവരവ്. യശസ്വി ജയ്‌സ്വാള്‍ (35), അര്‍ധ സെഞ്ചറി നേടിയ രോഹിത് ശര്‍മ (52), വിരാട് കോലി (70) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായിട്ടുള്ളത്.