ഇംഗ്ലണ്ട് പരിശീലകൻ ഗരത് സൗത്‌ഗേറ്റ് ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. യൂറോകപ്പ് ഫൈനലിൽ സ്‌പെയിനിനോട് തോറ്റതിന് ശേഷമാണ് സൗത്‌ഗേറ്റിന്റെ രാജി. ഇന്ന് രാവിലെ ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷന് നൽകിയ കത്തിലാണ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയുന്ന കാര്യം സൗത്‌ഗേറ്റ് അറിയിച്ചത്.
” ഇംഗ്ലണ്ടിനായി കളിക്കുകയും ഇംഗ്ലണ്ടിനായി പരിശീലിപ്പിക്കുകയും ചെയ്ത ഒരു ഇംഗ്ലണ്ടുകാരനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ ബഹുമതിയായി ഞാൻ കാണുന്നു. ഇത് എനിക്ക് എല്ലാം തന്നു. ഞാൻ എന്റെ കഴിവിന്റെ പരമാവധി തിരിച്ചു നൽകി” രാജിക്കത്തിൽ സൗത്‌ഗേറ്റ് വ്യക്തമാക്കി. ഇപ്പോൾ മാറ്റത്തിനുള്ള സമയമായിരിക്കുന്നു. പുതിയൊരു അധ്യായനത്തിനുള്ള സമയമാണിത്.
ഞായറാഴ്ച സ്‌പെയിനിനെതിരേയുള്ള യൂറോകപ്പ് ഫൈനൽ മത്സമരാണ് എന്റെ ഇംഗ്ലണ്ടിന്റെ പരിശീലകൻ എന്ന നിലയിലുള്ള അവസാന മത്സരം സൗത്‌ഗേറ്റ് വ്യക്തമാക്കി. സൗത്‌ഗേറ്റിന്റെ ഒഴിവിലേക്ക് മുൻ ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പ്, അല്ലെങ്കിൽ നിലവിലെ ന്യൂകാസിൽ യുനൈറ്റഡ് പരിശീലകൻ എഡി ഹോവെ എന്നിവരെയാണ് ഇംഗ്ലണ്ട് ഫുട്‌ബോൾ ബോഡ് പരിഗണിക്കുന്നതെന്ന് ദ ഇൻഡിപൻഡന്റ് റിപ്പോർട്ട് ചെയ്തു.
എട്ടു വർഷത്തിന് ശേഷമാണ് പ്രധാനപ്പെട്ട കിരീടങ്ങളൊന്നുമില്ലാതെ സൗത്‌ഗേറ്റ് ഇംഗ്ലണ്ട് ടീമിന്റെ കിരീടവും ചെങ്കോലം താഴെ വെക്കുന്നത്. ഇക്കാലയളവിൽ ഇംഗ്ലണ്ടിനെ പ്രധാനപ്പെട്ട നാലു ടൂർണമെന്റുകളുടെ ഫൈനലിലെത്തിക്കാനും സൗത്‌ഗേറ്റിന് കഴിഞ്ഞിട്ടുണ്ട്. 53 കാരനായ സൗത്‌ഗേറ്റ് ഇംഗ്ലണ്ടിനൊപ്പം 102 മത്സരത്തിലാണ് പങ്കാളിയായിട്ടുള്ളത്. അതിൽ 61 മത്സരത്തിൽ ജയിച്ചപ്പോൾ 17 മത്സരത്തിൽ തോൽക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെ തുടർച്ചയായ രണ്ട് തവണ യൂറോകപ്പിന്റെ ഫൈനലിൽ എത്തുക്കുന്ന പരിശീലകൻ എന്ന നേട്ടവും സൗത്‌ഗേറ്റ് സ്വന്തമാക്കി.
കഴിഞ്ഞ വർഷവും സൗത്‌ഗേറ്റിന്റെ കീഴിൽ ഇംഗ്ലണ്ട് യൂറോകപ്പിന്റെ സെമിയിൽ കളിച്ചിരുന്നു. എന്നാൽ അന്ന് ഇറ്റലിക്കെതിരേ പെനാൽറ്റിയിൽ തോറ്റപ്പോൾ ഇന്നലെ കഴിഞ്ഞ യൂറോകപ്പിന്റെ ഫൈനൽ മത്സരത്തിൽ സ്‌പെയിനിനെതിരെ 2-1ന്റെ തോൽവിയായിരുന്നു ഇംഗ്ലണ്ട് വഴങ്ങിയത്. ഇത്തവണ ഇംഗ്ലണ്ട് യൂറോകപ്പിന് പുറപ്പെടുന്നതിന് മുൻപും യൂറോകപ്പിന്റെ സമയത്തും ടീം സെലക്ഷന്റെ പേരിൽ സൗത്‌ഗേറ്റിനെതിരേ വിമർശനങ്ങളുയർന്നിരുന്നു.