കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ കോസ്റ്ററിക്ക തിരുത്തിയത് 64 വർഷത്തെ ചരിത്രം. 1960 ന് ശേഷം ഇതാദ്യമായാണ് കോസ്റ്ററിക്കാ ബ്രസീലിന് മുന്നിൽ പരാജയപ്പെടാതെ രക്ഷപെടുന്നത്.
1960നു ശേഷം 10 തവണ കളിച്ചെങ്കിലും 10 ലും പരാജയമായിരുന്നു കോസ്റ്റ റിക്കയ്ക്ക് നേരിടേണ്ടി വന്നത്.
ഇന്നത്തെ പോരാട്ടത്തിനു മുന്‍പ് 11 തവണയാണ് ഇരു ടീമും ഏറ്റു മുട്ടിയത്. അതില്‍ 10 ജയവും ബ്രസീലിന് ആയിരുന്നു. ഒരു തവണ മാത്രമാണ് കോസ്റ്ററിക്കക്ക് ജയിക്കാനായത്.
കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഗോൾ രഹിത സമനിലയായിരുന്നു ഫലം. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കാനറികൾക്ക് ഗോൾ നേടാൻ സാധിച്ചില്ല.