മുന്നോട്ടുള്ള യാത്രയിൽ ബ്രസീലിന് ജയം നിർബന്ധം
നാളെ രാവിലെ 6.30ന് ബ്രസീൽ കോപാ അമേരിക്കയിലെ രണ്ടാം മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ആദ്യ മത്സരത്തിൽ കോസ്റ്റ റിക്കയോട് ഗോൾ രഹിത സമനില വഴങ്ങിയതിനാൽ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ബ്രസീലിന് മുന്നോട്ടുള്ള യാത്ര സുഖമമാകൂ. അതിനാൽ ജീവൻ കൊടുത്തും പരാഗ്വക്കെതിരേയുള്ള മത്സരം ജയിക്കാനുറച്ചാകും കാനറികൾ നാളെ രാവിലെ കളത്തിലിറങ്ങുക.
ഗ്രൂപ്പ് ഡിയിൽ അവസാന സ്ഥാനത്താണെങ്കിലും പരാഗ്വ പേടിക്കേണ്ട ടീം തന്നെയാണ്. ലാറ്റിനമേരിക്കയിൽ മികച്ച മേൽവിലാസമുള്ള ടീമിനെ മുട്ടുകുത്തിക്കണമെങ്കിൽ വിനീഷ്യനും സംഘത്തിനും ഇന്ന് കൈമെയ് മറന്ന് പോരാടേണ്ടി വരും. ഇതുവരെ 83 മത്സരത്തിലാണ് ബ്രസീലും പരാഗ്വയും ഏറ്റുമുട്ടിയിട്ടുള്ളത്.
അതിൽ 51 തവണ ബ്രസീൽ ജയിച്ചു കയറിയിട്ടുണ്ട്. 19 തവണ മാത്രമാണ് പരാഗ്വ ജയിച്ചിട്ടുള്ളത്. 13 മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. കണക്കുകളിൽ ബ്രസീലിന് മുൻതൂക്കമുണ്ടെങ്കിലും നാളെ കളത്തിലിറങ്ങുന്ന പരാഗ്വയെ പേടിക്കുക തന്നെ വേണം. കാരണം ആദ്യ മത്സരത്തിൽ കൊളംബിയയോട് പരാജയപ്പെട്ട പരാഗ്വെക്ക് ക്വാർട്ടർ പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിക്കണം.
അതിനായി അവർ ജീവൻമരണ പോരാട്ടം തന്നെ പുറത്തെടുക്കും. ഇങ്ങനെ വരുമ്പോൾ ബ്രസീലിന് എതിരാളിയെ കീഴടക്കാൻ അൽപം വിയർക്കേണ്ടി വരും. വിവിധ ആപ്പുകളിലൂടെ കളിയാസ്വാധകർക്ക് മത്സരം വീക്ഷിക്കാനാകും. ആൻഡ്രോയിഡ് പോയോക്താക്കൾക്ക് എച്ച്.ഡി സ്ട്രീമർ ആപ് മത്സരം വീക്ഷിക്കാം. കൂടാതെ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും ഫ്രീ ആയി വീക്ഷിക്കാൻ കഴിയുന്ന വിസിവിഗ് ആപിലൂടെയും മത്സരം കാണാനാകും.
വൈമാക്‌സ് പ്ലസിലൂടെയും ആൻഡ്രോയിഡ് യൂസർമാർക്ക് മത്സരം ആസ്വദിക്കാനാകും. ഇതിന്ന് പുറമെ ക്രിക്ഫി ടി.വി ആപ്പ്, യാസിൻ ടി.വി ആപ്പ് എന്നിവയിലൂടെയും യൂറോ കോപ മത്സരങ്ങൾ വീക്ഷിക്കാനാകും.
ബ്രസീൽ സാധ്യത ലൈനപ്പ് (4-2-3-1)
ആലിസൺ ബക്കർ (ഗോൾകീപ്പർ), ഡാനിലോ, മിലിഷ്യാവോ, മാർക്കീഞ്ഞോസ്, ഗ്വില്ലെർമെ അരാന, ബ്രൂണോ ഗ്വിമറസ്, ലൂയീസ്, റഫീഞ്ഞ, പക്വേറ്റ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ.
പരാഗ്വ സാധ്യത ലൈനപ്പ് (4-3-3)
മോണിംഗോ (ഗോൾകീപ്പർ), വെലാസ്‌ക്വസ്, ബൽബ്യുവേന, അൾഡെറേറ്റെ, എസ്പിനോസ, റോജാസ്, കുബാസ്, കബല്ലെറോ, റൊമേറോ, അർസെ, എൻസിക്കോ.