ജർമൻ ബുണ്ടസ്ലിഗ സീസണ് തുടക്കമായി. ഇന്ന് നടന്ന ബയർ ലെവർകൂസൻ-മോൻചെങ്കഌബെൻ മത്സരത്തോടെയായിരുന്നു സീസണ് തുടക്കമായത്. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മോൻചെങ്കഌബെന്നിനെ ലെവർകൂസൻ പരാജയപ്പെടുത്തി വരവറിയിച്ചു. 3-2 എന്ന സ്കോറിനായിരുന്നു ലെവർകൂസന്റെ ജയം. 12ാം മിനുട്ടിൽ ഗ്രനിത് സാക്കയുടെ ഗോളിൽ ലെവർകൂസനായിരുന്നു മുന്നിലെത്തിയത്.
ഒരു ഗോൾ നേടിയതോടെ അക്രമിച്ച് കളിച്ച ലെവർകൂസൻ 38ാം മിനുട്ടിൽ രണ്ടാം ഗോളും നേടി. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിക്കാൻ ലെവർകൂസന് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതുയിൽ മോൻചെങ്കഌബെൻ രണ്ട് ഗോൾ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കി. മത്സരം സമനിലയിൽ അവസാനിക്കാനിരിക്കെ അവസാന മിനുട്ടിൽ ഫ്ളോറൻ വിട്സ് നേടിയ ഗോളിലായിരുന്നു ലെവർകൂസന് വിജയം കൊയ്തത്.
മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആർ.ബി ലെപ്സിഗ് ബോക്കമിനെ പരാജയപ്പെടുത്തി. മെയിൻസ് യൂനിയർ ബെർലിൻ മത്സരം 1-1 എന്ന സ്കോറിന് അവസാനിച്ചപ്പോൾ 2-2 എന്ന സ്കോറിനായിരുന്നു ഓസ്ബർഗ്-വെർഡർബ്രമൻ മത്സരം പൂർത്തിയായത്. നാളെ രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ വോൾവ്സ്ബർഗും ബയേൺ മ്യൂണിക്കും തമ്മിൽ കൊമ്പുകോർക്കും.