ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ബ്രസീലിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. 58 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ബ്രസീൽ 38ാം മിനുട്ടിലായിരുന്നു ആദ്യ ഗോൾ നേടിയത്.
30ാം മിനുട്ടിൽ റോഡ്രിഗോയുടെ വകയായിരുന്നു ബ്രസീലിന്റെ ഏക ഗോൾ. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മത്സരം പൂർത്തിയാക്കിയ ബ്രസീൽ രണ്ടാം പകുതിയിലും ശക്തമായ നീക്കങ്ങൾ നടത്തി.
എന്നാൽ രണ്ടാം പകുതിയിൽ കാനറികൾക്ക് ഗോളൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഇക്വഡോറിനെതിരേ ജയിച്ചതോടെ ഏഴു മത്സരത്തിൽനിന്ന് പത്തു പോയിന്റാണ് ബ്രസീലിനുള്ളത്. പട്ടികയിൽ നാലാം സ്ഥാനത്താണ് ബ്രസീൽ ഇപ്പോൾ. ബുധനാഴ്ച പരാഗ്വക്കെതിരേയാണ് ബ്രസീലിന്റെ അടുത്ത മത്സരം.