കോപാ അമേരിക്കൻ ടൂർണമെന്റിന് മുന്നോടിയായി അരയും തലയും മുറുക്കി ഒരുങ്ങി ബ്രസീൽ. ടൂർണമെന്റിന് മുൻപായി നടന്ന സൗഹൃദ മത്സരത്തിൽ മെക്‌സിക്കോയെ വീഴ്ത്തിയാണ് ബ്രസീൽ കോപക്ക് മുൻപായി വരവറിയിച്ചത്. ആവേശം അലതല്ലിയ മത്സരത്തിൽ 3-2 എന്ന സ്‌കോറിനായിരുന്നു ബ്രസീലിന്റെ ജയം.
അവസാന മിനുട്ടുവരെ ആവേശംനിറഞ്ഞ മത്സരത്തിന്റെ 96ാം മിനുട്ടിലായിരുന്നു ബ്രസീൽ വിജയഗോൾ നേടിയത്. അഞ്ചാം മിനുട്ടിൽ ആന്ദ്രിയാസ് പെരേര നേടിയ ഗോളിൽ ബ്രസീൽ മുന്നിലെത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി ബ്രസീൽ മത്സരം അവസാനിപ്പിച്ചു. രണ്ടാം പകുതുയിലും മത്സരത്തിൽ ആധിപത്യം തുടർന്ന ബ്രസീൽ 54ാം മിനുട്ടിൽ രണ്ടാം ഗോളും മെക്‌സിക്കോയുടെ വലയിലെത്തിച്ചു.
ഗബ്രിയേൽ മാർട്ടിനെല്ലിയായിരുന്നു കാനറികളുടെ രണ്ടാം ഗോൾ നേടിയത്.എന്നാൽ തോൽക്കാൻ മനസില്ലെന്ന് വ്യക്തമാക്കി മെക്‌സിക്കോ 73ാം മിനുട്ടിൽ ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിൽ മെക്‌സിക്കോക്കായി 92ാം മിനുട്ടിൽ ഗബ്രിയേൽ അയാളയുടെ ഗോൾ വന്നതോടെ മത്സരം സമനിലയിലായി.
2-2. എന്നാൽ തോൽക്കാൻ മനസില്ലെന്ന് വ്യക്തമാക്കി ബ്രസീൽ എൻട്രിക്കിലൂടെ മൂന്നാം ഗോൾ വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു എൻട്രിക്കിന്റെ വിജയഗോൾ. 13ന് അമേരിക്കക്കെതിരേയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം.