കോപാ അമേരിക്ക കിരീട നേട്ടത്തിന് പിന്നാലെ ഫ്രഞ്ച് ഫുട്‌ബോൾ താരങ്ങളെ അപമാനിച്ച് എൻസോ ഫെർണാണ്ടസ് വീഡിയോ പോസ്റ്റ് ചെ്തതിന്റെ അലയൊലികൾ അവസാനിക്കതാതെ അർജന്റീന. സംഭവത്തിൽ മെസ്സി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട സ്‌പോട്‌സ് സഹമന്ത്രി ജൂലിയോ ഗോരോയെ അർജന്റീനൻ സർക്കാർ പുറത്താക്കി. അർജന്റൈൻ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഗാരോ ഇക്കാര്യം വ്യക്തമാക്കിയതെന്ന് മെട്രോ റിപ്പോർട്ട് ചെയ്തു.
അഭിപ്രായം പ്രകടനം നടത്തി മണിക്കൂറുകൾക്കകമായിരന്നു സഹമന്ത്രിയെ പുറത്താക്കിയത്. തങ്ങളുടെ കോപ്പ അമേരിക്ക വിജയത്തിന് ശേഷം ഈ സംഭവം അർജന്റീനയെ ഒരു രാജ്യമെന്ന നിലയിൽ മോശമായി ബാധിച്ചുവെന്ന് വിശ്വസിക്കുന്നു, പലരും അവരുടെ ആഘോഷങ്ങളിൾ മറ്റൊരു ടീമിനെ വിമർശിച്ചു. അർജന്റീന ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ പറഞ്ഞതുപോലെ മെസ്സിയും ക്ഷമാപണം നടത്തണമെന്ന് ഞാൻ കരുതുന്നു,’ ഗാരോ ഉർബാന പ്ലേയോട് പറഞ്ഞു.
‘അർജന്റീനിയൻ ദേശീയ ടീമിനോടോ ലോക ചാംപ്യൻമാരോടോ രണ്ട് കോപാഅമേരിക്ക കിരീടം നേടിയ ടീമിനോടോ എന്ത് അഭിപ്രായം പറയണം, എന്ത് ചിന്തിക്കണം, എന്ത് ചെയ്യണം എന്ന് പറയാൻ ഒരു സർക്കാറുണ്ട്. അതിന് മറ്റാർക്കും അവകാശമില്ലെന്ന് ഗോരോക്ക് നൽകിയ കത്തിൽ അർജന്റൈൻ കായിക മന്ത്രാലയം വ്യക്തമാക്കി.